ന്യൂഡൽഹി: കുഞ്ഞിനെ തിരികെ ലഭിക്കുന്നതിന് സിപിഎം (CPM)അനുപമയ്ക്കൊപ്പമെന്ന് എ വിജയരാഘവൻ. ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കുമെന്നും എ വിജയരാഘവൻ (A Vijayaraghavan) വ്യക്തമാക്കി. കുഞ്ഞിനെ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് അനുപമ നിരാഹാര സമരത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പാർട്ടി ഇടപെടൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാര്യത്തിൽ പാർട്ടിയെ കുറ്റപ്പെടുത്തേണ്ട സാഹചര്യമില്ല. ഒരു തെറ്റിനും പാർട്ടി കൂട്ടുനിൽക്കില്ലെന്നും എ വിജയരാഘവൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയ്ക്ക് പരാതി ലഭിച്ചാൽ ജില്ലാ കമ്മിയാണ് ഇത്തരം വിഷയങ്ങളിൽ ആദ്യം നടപടി സ്വീകരിക്കുക. പാർട്ടി അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും വിജയരാഘവൻ പറഞ്ഞു.


ALSO READ: Baby Missing Case: കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി അനുപമ നിരാഹാരത്തിലേക്ക്


പാർട്ടിയുടെ ശ്രദ്ധയിൽ വന്നാൽ അന്വേഷിക്കും. പാർട്ടിയുടെ പരിധിയിൽ വരുന്ന വിഷയമല്ല. നിയമപരമായി നേരിടുന്നതിന് അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകും. പാർട്ടി അമ്മയ്ക്കൊപ്പമാണ്. പാർട്ടിയുടെ നയം വ്യക്തമാണ്. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ ഇടപെടൽ നടത്താൻ കഴിയുമോ ഇല്ലയോ എന്ന് പരിശോധിക്കുന്നുണ്ട്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി.


കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയില്‍ പോലീസിന്റെ ഭാഗത്തുനിന്നടക്കം വീഴ്ച തുടരുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. ഏപ്രിൽ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പോലീസിൽ നൽകിയെങ്കിലും പൊലീസ് വിഷയത്തിൽ കേസ് എടുക്കാനോ കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ ആരോപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.