കാന്‍പൂരില്‍ നടന്ന പോലീസ് ഏറ്റുമുട്ടലില്‍ കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. ഇയാള്‍ കൊല്ലപ്പെട്ടതായി ഉത്തര്‍ പ്രദേശ്‌ പോലീസ് സ്ഥിരീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വികാസ് ദുബെ(Vikas Dubey) യു൦ ഉത്തര്‍പ്രദേശ് (Uttar Pradesh) സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും (STF) തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കസ്റ്റഡിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് സംഘം വെടിവച്ചിടുകയായിരുന്നു. മധ്യപ്രദേശി(Madhya Pradesh)ലെ ഉജ്ജയിനില്‍വച്ച് വ്യാഴാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. 


പോലീസുകാരുടെ മൃതദേഹങ്ങൾ കത്തിക്കാന്‍ ഡീസൽ കരുതിയിരുന്നു... !! Vikas Dubeyയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


വെള്ളിയാഴ്ച പുലര്‍ച്ചയോടെ ദുബെയുമായി പുറപ്പെട്ട പോലീസ് വാഹനം കാന്‍പൂരിനു സമീപം അപകടത്തില്‍പ്പെടുകയും ഇതിനിടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ്‌ പോലീസ് വെടിവച്ചത്. വെടിയേറ്റ ദുബെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.




കൊടുംകുറ്റവാളിയായ ദുബെയെ പിടികൂടാനായി കാന്പൂരിലെ ചൗബെപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് നടത്തിയ ശ്രമത്തിനിടെ 8 പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 60ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദുബെ. 


കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: വികാസ് ദുബെ (Vikas Dubey) പിടിയില്‍..!!


ഒരു DSP, മൂന്നു എസ്ഐമാര്‍, നാല് കോണ്‍സ്റ്റബിള്‍ എന്നിവരാണ്‌ മരിച്ചത്. ഇതേ തുടര്‍ന്നാണ് ദുബെക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയത്. 25 സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്‍റെ അന്വേഷണം. സ്വന്തം കാറില്‍ ഉജ്ജയ്ന്‍ ക്ഷേത്രത്തിലെത്തിയ ദുബെ 250രൂപയുടെ ടിക്കറ്റെടുത്ത് ക്ഷേത്ര ദര്‍ശനം നടത്തി. 


കാണ്‍പൂര്‍ ഏറ്റുമുട്ടല്‍: വികാസ് ദുബെ (Vikas Dubey)യുടെ 2 അനുയായികള്‍ കൂടി കൊല്ലപ്പെട്ടു...!!


തുടര്‍ന്ന്, പൂജയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായി സമീപമുള്ള കടയിലെത്തിയ ഇയാളെ കടക്കാരന്‍ തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കടക്കാരന്‍ വിവരമറിയിച്ചു. തുടര്‍ന്ന്, സംഭവസ്ഥലത്തെത്തിയ പോലീസ് ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങിയ ദുബെയെ അറസ്റ്റ്  ചെയ്യുകയായിരുന്നു.