Delhi Lt Governor : വിനയ് കുമാർ സക്സേനയെ ഡൽഹിയുടെ പുതിയ ലഫ്. ഗവർണറായി രാഷ്ട്രപതി നിയമിച്ചു
വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഡൽഹി ലഫ്റ്റനെന്റ് ഗവർണർ സ്ഥാനം ഒഴിഞ്ഞ അനിൽ ബൈജാലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
ന്യൂ ഡൽഹി : ഖാദി, ഗ്രാമണ വ്യവസായ കമ്മീഷൻ ചെയർപേഴ്സൺ വിനയ് കുമാർ സക്സേനയെ ഡൽഹിയുടെ പുതിയ ലഫ്റ്റനെന്റ് ഗവർണറായി നിയമിച്ചു. രാജിവച്ച് ഒഴിഞ്ഞ അനിൽ ബൈജാലിന്റെ പകരക്കാരനായിട്ടാണ് വിനയ് കുമാറിനെ രാഷ്ട്രപതി നിയമിച്ചിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഡൽഹി ലഫ്റ്റനെന്റ് ഗവർണർ സ്ഥാനം ഒഴിഞ്ഞ അനിൽ ബൈജാലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. പകരം വിനയ് കുമാർ സക്സേനയെ രാജ്യതലസ്ഥാനത്തിന്റെ ലഫ്റ്റനെന്റ് ഗവർണറായി രാഷ്ട്രപതി നിയമിച്ചുയെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ പ്രസ് സെക്രട്ടറി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
2016ലാണ് കേന്ദ്രഭരണ പ്രദേശമായ ഡൽഹിയുടെ ലഫ്റ്റനെന്റ് ഗവർണറായി ബൈജാൽ ചുമതലയേൽക്കുന്നത്. അഞ്ച് വർഷത്തിലധികമായി ഈ സ്ഥാനത്ത് തുടരുകയായിരുന്നു അദ്ദേഹം. നിരവധി തവണ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി സർക്കാരുമായി കലഹിച്ചത് വാർത്തയിൽ ഇടം പിടിച്ചിരിന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.