ഇപ്പോഴത്തെ ഉത്കണ്ഠയും വിരസതയും ഒക്കെ നിറഞ്ഞ ജീവിതത്തിൽ ആളുകൾക്ക് സഹായമായി പലപ്പോഴും വീഡിയോകൾ എത്താറുണ്ട്. വളരെയധികം ടെൻഷൻ ഉള്ളപ്പോഴും അല്ലെങ്കിൽ എന്തെങ്കിലും വിഷമം ഉള്ളപ്പോഴും അതൊക്കെ മറക്കാൻ വീഡിയോകൾ കാണുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുമാത്രമല്ല ഇപ്പോൾ ആളുകൾ സാമൂഹിക മാധ്യമങ്ങൾ എടുത്താൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. ഇതിന് ഒരു പ്രധാന കാരണം ഇത്തരത്തിൽ വീഡിയോകൾ കണ്ട് കൊണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ലെന്നുള്ളതാണ്. ഒന്നിന് പിറകെ ഒന്നായി വീഡിയോകൾ വന്ന് കൊണ്ടിരിക്കുമ്പോൾ ആളുകൾക്ക് അത് നിർത്താനും തോന്നാറില്ല. വീഡിയോകൾക്ക് ആവശ്യക്കാർ കൂടുതലായതിനാൽ തന്നെ ദിനംപ്രതി അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളുടെ എണ്ണവും വളരെ കൂടുതലാണ്. ദിനംപ്രതി ആയിരക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ എത്താറുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകളിൽ വിവാഹ വീഡിയോകൾക്കുള്ള സ്ഥാനം വളരെ കൂടുതലാണ്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ വരനും വധും തമ്മിൽ വഴക്കുണ്ടാക്കുന്ന വീഡിയോയും, നൃത്തം ചെയ്യുന്ന വീഡിയോയും, ഇരുവരുടെയും പ്രണയവും, കുറച്ച് തമാശകളും കുസൃതികളും ഓക്കേ കാണാറുണ്ട്. അത്തരത്തിൽ വധുവിന്റെ വരന്റെയും ഒരു കുസൃതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Viral Video: വിവാഹ വേദിയിൽ അതിഥികളുടെ മുൻപിൽ വെച്ച് വരൻ ചെയ്തത്, നാണിച്ച് വധു - വീഡിയോ വൈറൽ



മീൻലോഗ്, ഖാന്റ എന്നീ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഒരുമിച്ച് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോ കണ്ട് ആളുകൾ പൊട്ടിച്ചിരിക്കുകയാണ്. സാധാരണയായി കല്യാണം കഴിഞ്ഞാൽ പെൺക്കുട്ടിയാണ് യാത്രപറയുന്നതും, പോകാൻ മടിയുള്ളതായും കാണാറുള്ളത്. വിവാഹം കഴിഞ്ഞ്  സ്വന്തം വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് പോകുന്നതാണ് നാട്ടുനടപ്പ് എന്നത് തന്നെയാണ് ഇതിന് കാരണം. എന്നാൽ ഇപ്പോൾ കൂട്ടുകാരെ പിരിയാൻ വിഷമിച്ച് കെട്ടിപിടിച്ച് യാത്രപറയുന്ന വരന്റെയും വലിച്ച് കൊണ്ടുപോകുന്ന വധുവിന്റെയും വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.