Viral Video : വിവാഹപന്തലിൽ വരൻ വധുവിനോട് ചെയ്തത് കണ്ട് ഞെട്ടി ബന്ധുക്കൾ; വീഡിയോ വൈറൽ
Bride Groom Dance Video : രഞ്ജയ്കുമാർ87 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഇതിനോടകം തന്നെ 30000 ത്തോളം ലൈക്കുകൾ ഈ വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു.
ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. അതിൽ തന്നെ വിവാഹങ്ങളുടെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ദിനംപ്രതി ശ്രദ്ധ നേടാറുണ്ട്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. സന്തോഷകരമായ അന്തരീക്ഷവും ആളുകളുടെ കുസൃതിയും, തമാശകളും ഒക്കെ ചേർന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകൾക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാൻ കാരണം.
ഇത് ഒരു വരൻ വിവാഹ ശേഷം ഡാൻസ് ചെയ്യുന്ന വധുവിനോട് ചെയ്യുന്ന ഒരു അപ്രതീക്ഷിതമായ സംഭവത്തിന്റെ വീഡിയോയാണ്. ഇത് വരനും വധുവും വിവാഹത്തിന് ശേഷം വീട്ടിലെത്തിയപ്പോൾ ഉണ്ടായ ഒരു സംഭവത്തിന്റെ വീഡിയോയാണ്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. വീഡിയോയിൽ വരന്റെ ബന്ധുക്കളുടെ നിർബന്ധപ്രകാരം ഡാൻസ് കളിക്കുന്ന വധുവിനെയാണ് വീഡിയോയിൽ കാണുന്നത്. വധു വിവിവാഹ വേഷത്തിൽ തന്നെയാണ് ഉള്ളത്.
ALSO READ: Viral Video: മയിൽ പറക്കുന്ന മാസ്മരിക ദൃശ്യം...! വീഡിയോ വൈറൽ
രഞ്ജയ്കുമാർ87 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ആദ്യം വധുവിന്റെ സന്തോഷം കണ്ട് വരനും ആസ്വദിച്ച് നിൽക്കുകയാണ്. ഒപ്പം വരന്റെ ബന്ധുക്കളും ചുറ്റും നിന്ന് കയ്യടിക്കുന്നുണ്ട്. പെട്ടെന്ന് കൊക്കോക്കോള എന്ന ഗാനം ആരംഭിക്കുമ്പോൾ പെൺകുട്ടിയുടെ വിവാഹ വസ്ത്രത്തിന് മുകളിൽ കൂടി കൊക്കോ കോള ഒഴിക്കുകയാണ് വരൻ. ആദ്യം ഞെട്ടുന്ന വധു പിന്നെയും ഡാൻസ് തുടരുകയാണ്. ഇതിനോടകം തന്നെ 30000 ത്തോളം ലൈക്കുകൾ ഈ വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...