അനക്കം കണ്ട് ബാഗേജ് തുറന്ന കസ്റ്റംസ് ഞെട്ടി; പെട്ടിക്കുള്ളിൽ കണ്ടത് ചില്ലറക്കാരെയല്ല
ലഗേജുകൾ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത് 15 രാജവെമ്പാലകൾ, അഞ്ച് പെരുമ്പാമ്പ്, രണ്ട് അൾഡാബ്ര ആമകൾ എന്നിവയാണ്.
ചെന്നൈ: തായ്ലൻഡിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ചെന്നൈ സ്വദേശിയുടെ ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഞെട്ടി. തായ് എയര്‍വേയ്സ് വിമാനത്തില്‍ സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കാണുന്നത്. മുഹമ്മദ് ഷക്കീൽ എന്ന തമിഴ്നാട് രാമനാഥപുരം സ്വദേശിയുടെ ലഗേജ് ആയിരുന്നു അത്. പാഴ്സൽ അനങ്ങുന്നത് കണ്ടാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ആദ്യ പെട്ടി തുറന്നപ്പോൾ അതിൽ നിന്നും പുറത്ത് ചാടിയത് ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങായിരുന്നു. ചോക്ലേറ്റുകൾ നിറച്ച ഒരു പെട്ടിയിലായിരുന്നു കുരങ്ങിനെ അടച്ചിരുന്നത്.
തുടർന്ന് അടുത്ത ലഗേജുകൾ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത് 15 രാജവെമ്പാലകൾ, അഞ്ച് പെരുമ്പാമ്പ്, രണ്ട് അൾഡാബ്ര ആമകൾ എന്നിവയാണ്. തായ്‍ലൻഡിൽ ഈ മൃഗങ്ങലെ കൈവശം വയ്ക്കുന്നതും വ്യാപാരം നടത്തുന്നതും അൻുവദനീയമാണ്. എന്നാൽ ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. അതിനാൽ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. എന്തിനാണ് ഇവയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം കോടികളുടെ മയക്കുമരുന്നുവേട്ടയും ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. എത്യോപ്യയിൽ നിന്നെത്തിയ ഇക്ബാൽ പാഷ എന്നയാളിൽ നിന്നാണ് 100 കോടി വിലമതിക്കുന്ന മയക്കുമരുന്നുകൾ കസ്റ്റംസ് പിടികൂടിയത്. ഇത്രയും അളവിൽ ഇതാദ്യമായാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മയക്കുമരുന്ന് പിടികൂടുന്നത്. 6.02 കിലോഗ്രാം കൊക്കെയ്ൻ, 3.57 കിലോഗ്രാം ഹെറോയ്ൻ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെയായി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരിൽ നിന്ന് കൂടിയ അളവിൽ മയക്കുമരുന്ന് പിടിച്ചതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. ആർക്ക് വേണ്ടിയാണ് ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നത്, യഥാർത്ഥ ഉടമ ഇയാൾ തന്നെയാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.
Monkeypox : ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു; ഇന്ത്യയിൽ ആകെ 10 കേസുകൾ
രാജ്യത്ത് വീണ്ടും മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡൽഹിയിൽ സ്ഥിരീകരിച്ച അഞ്ചാമത് മങ്കിപോക്സ് രോഗബാധയാണിത്. 22 വയസുള്ള ആഫ്രിക്കൻ സ്വദേശിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി നൈജീരിയിൽ നിന്ന് എത്തിയതാണ്. നിലവിൽ യുവതിയെ ലോക് നായക് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റലിൽ പ്രവേശിച്ചിരിപ്പിക്കുകയാണ്. വെള്ളിയാഴ്ച്ച, ആഗസ്റ്റ് 13 നാണ് യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ലോക് നായക് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ സുരേഷ് കുമാർ അറിയിച്ചു. യുവതി നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ ഡൽഹിയിൽ 4 പേരാണ് മങ്കിപോക്സ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ഒരാൾ രോഗമുക്തി നേടി ആശുപത്രി വിട്ടു.
രോഗബാധിതയായ യൗവതി ഒരു മാസം മുമ്പാണ് നൈജീരിയയിൽ നിന്ന് എത്തിയത്. അടുത്തിടെ യുവതി അന്താരാഷ്ട്ര യാത്രകളെ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും മെഡിക്കൽ ഡയറക്ടർ അറിയിച്ചു. ജൂലൈ 24 നാണ് ഡൽഹിയിൽ ആദ്യ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. കൊല്ലത്ത് ജൂലൈ 14 നാണ് രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...