Viral Video : ചെരുപ്പ് മോഷ്ടിക്കുന്ന പാമ്പിനെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
Chappal Stealing Snake Video : പ്രവീൺ കസ്‌വാൻ ഐഎഫ്എസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണിത്.
സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. പലപ്പോഴും ജീവിതത്തിലെ ടെൻഷനും സ്‌ട്രെസും ഒക്കെ ഒഴിവാക്കാൻ ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ദിനംപ്രതി ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. ഇങ്ങനെ കാണുന്ന വീഡിയോകളിൽ ചിലത് വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടുള്ളവയാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ചിലത് ആളുകളെ പൊട്ടിചിരിപ്പിക്കുമ്പോൾ ചില വീഡിയോകൾ കരയിക്കാറും സങ്കടപ്പെടുത്തറും അത്ഭുതപ്പെടുത്താറും ഒക്കെയുണ്ട്. മൃഗങ്ങളുടെ വീഡിയോകൾക്ക് വളരെയധികം ആരാധകരാണ് ഉള്ളത്. ഇപ്പോൾ ആളുകളെ അതിശയിപ്പിക്കുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്പുകളും. അതുകൊണ്ടാ തന്നെ പാമ്പുകളുടെ വീഡിയോകൾക്ക് സാമൂഹിക മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്. 55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്. ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം. എന്നാൽ പാമ്പ് മനുഷ്യർ ഉപയോഗിക്കുന്ന വസ്തുക്കൾ വളരെ വിരളമായ എടുക്കാറുള്ളൂഎന്നാല ഇപ്പോൾ വീടിന്റെ ഉമ്മറത്ത് നിന്ന് ചെരുപ്പ് എടുത്തു കൊണ്ട് പോകുന്ന വീഡിയോയാണിത്.
ALSO READ: Viral Video: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...!
പ്രവീൺ കസ്‌വാൻ ഐഎഫ്എസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണിത്. വീഡിയോയിൽ പാമ്പിനെ കണ്ട് പേടിച്ചോടുന്ന ആളുകൾക്ക് ഇടയിലൂടെ ചെരുപ്പ് കടിച്ച് പിടിച്ച് ഇഴഞ്ഞ് പോകുകയാണ് പാമ്പ്. ഈ വീഡിയോ ബിഹാറിൽ നിന്നുള്ളതാണെന്നാണ് വീഡിയോ കണ്ട ചിലരുടെ അഭിപ്രായം. ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. കൂടാതെ 5000 ത്തോളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...