വിഷപ്പാമ്പുകളെ വീടുകളിൽ വരുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ ഒരു തിരക്കുള്ള റയിൽവേ സ്റ്റേഷൻ ഓഫീസിൽ ഉഗ്ര വിഷമുള്ള പാമ്പ് വന്നാലോ. ഏറെ തിരക്കുള്ള രാജസ്ഥാൻ കോട്ടയിലെ  ഒരു റയിൽവേ സ്റ്റേഷനിലാണ് ഉഗ്ര വിഷമുള്ള കരിമൂർഖൻ  എത്തിയത്. ജീവനക്കാരെല്ലാം തന്നെ പാമ്പിനെ കണ്ട ഭയപ്പാടിലായിരുന്നു. ആറടിയോളം നീളമുള്ള പാമ്പാണ് ജീവനക്കാരെ ഭീതിയിലാക്കിയത്. പാമ്പിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

റെയിൽവേ സ്റ്റേഷനിലെ കൺട്രോൾ പാനൽ ഓഫീസിലാണ് കരിമൂർഖൻ എത്തിയത്. ഓഫീസിൽ എത്തിയ പാമ്പ് മേശയ്ക്ക് മുകളിൽ കയറി പത്തി വിടർത്തി ഇരിക്കുകയായിരുന്നു, കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ട ഡിവിഷനിൽ വരുന്ന രവ്ത റോഡ് സ്റ്റേഷനിൽ പാമ്പ് കയറിയത്. കുറച്ച് അധികം നേരം കഴിഞ്ഞാണ് പാമ്പ് സ്റ്റേഷനിൽ നിന്ന് പോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ട്രെയിൻ സർവീസിനെ ഇത് ബാധിച്ചില്ല.


ALSO READ: ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയർ ഒസാമ ബിൻലാദൻ; ഉത്തർപ്രദേശിലെ സർക്കാർ ഓഫീസിൽ ഫോട്ടോ വെച്ച് ആരാധന


@journalistjha എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്നാണ് ചിത്രം പങ്ക് വെച്ചത്. കോട്ട ഡിവിഷനിലെ രവ്ത റോഡ് സ്റ്റേഷനിലെ കണ്ട്രോൾ പാനൽ ഓഫീസിൽ  ആറടി നീളമുള്ള മൂർഖനെത്തി. ഇതുമൂലം ട്രെയിൻ സർവീസിനെ ബാധിച്ചില്ലെങ്കിലും ഇത് അപകടകരമാണ്. ദിനം പ്രതി ആയിരത്തിലധികം വിദ്യാർഥികളാണ് ഈ സ്റ്റേഷനിൽ വന്ന് പോകുന്നതെന്ന് ട്വീറ്റിൽ പറയുന്നു.  ഇതിനോടകം നിരവധി പേരാണ് ചിത്രം റീട്വീറ്റ് ചെയ്തിട്ടുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.