Viral News: എയർ ഇന്ത്യ ഇന്റര്‍വ്യൂ നടത്തി, ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ മുടങ്ങി...!!
ജീവനക്കാര്‍ കൂട്ടത്തോടെ `സിക്ക് ലീവ്` എടുത്തതോടെ രാജ്യത്തെ പ്രധാന എയര്‍ ലൈന്‍സായ ഇന്‍ഡിഗോയുടെ പ്രവർത്തനം പ്രതിസന്ധിയിലായി, ശനിയാഴ്ചയാണ് സംഭവം.
New Delhi: ജീവനക്കാര്‍ കൂട്ടത്തോടെ "സിക്ക് ലീവ്" എടുത്തതോടെ രാജ്യത്തെ പ്രധാന എയര്‍ ലൈന്‍സായ ഇന്‍ഡിഗോയുടെ പ്രവർത്തനം പ്രതിസന്ധിയിലായി, ശനിയാഴ്ചയാണ് സംഭവം.
ഇന്‍ഡിഗോയുടെ ഭൂരിഭാഗം കാബിൻ ക്രൂ ജീവനക്കാരും ‘സിക്ക് ലീവ്’എടുത്ത് ശനിയാഴ്ച എയർ ഇന്ത്യ നടത്തിയ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോയതാണ് ഇൻഡിയോയുടെ സർവീസുകള്‍ മുടങ്ങാന്‍ കാരണമായത് എന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്യുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തശേഷം എയർ ഇന്ത്യ കഴിഞ്ഞ മാസവും റിക്രൂട്ട്മെന്‍റ് ഡ്രൈവ് നടത്തിയിരുന്നു.
Also Read: Viral News: 61-കാരിയ്ക്ക് 24-കാരന്‍ ഭര്‍ത്താവ്....! അമ്മയാവാന്‍ കോടികള്‍ മുടക്കാന്‍ തയ്യാര്‍...!!
രാജ്യത്തെ 73 പ്രധാന നഗരങ്ങളിലേയ്ക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോയുടെ ആഭ്യന്തര സർവീസുകളിൽ 45% മാത്രമാണ് കൃത്യ സമയം പാലിച്ച് സർവീസ് നടത്തിയത് എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്‍ഡിഗോയുടെ ഭൂരിഭാഗം ജീവനക്കാരും ശനിയാഴ്ച അവധിയിലായിരുന്നു.
ഇന്‍ഡിഗോയുടെ ഭൂരിഭാഗം ജീവനക്കാരും സിക്ക് ലീവ് എടുത്ത് ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് നടത്തിയ കരിയര്‍ ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഇതുമൂലം നിരവധി ഇൻഡിഗോ വിമാനങ്ങളിലെ പൈലറ്റുമാരും യാത്രക്കാരും വിമാനം പറന്നുയരുന്നതിനായി കാത്തിരിക്കുകയായിരുന്നു. കുറച്ച് വിമാനങ്ങൾ റദ്ദാക്കേണ്ടിയും വന്നിരുന്നു.
Also Read: Viral Video: ഭീമൻ പെരുമ്പാമ്പിനെ കിസ് ചെയ്ത് യുവതി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
അതിനിടെ, ആഭ്യന്തര സർവീസുകൾ വൈകിയത് സംബന്ധിച്ച് ഡിജിസിഐ ഇൻഡിഗോയോട് വിശദീകരണം തേടിയതായും റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തെ പ്രധാന ആഭ്യന്തര വിമാന സര്‍വീസായ ഇൻഡിഗോ 1600 ഓളം സർവീസുകളാണ് ആഭ്യന്തര- രാജ്യാന്തര തലത്തിൽ ദിവസേന നടത്തിവരുന്നത്. എന്നാല്‍, സംഭവത്തിൽ ഇൻഡിഗോ ഔദ്യോഗികമായി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...