ന്യൂഡൽഹി:  മലിനീകരണത്തിൽ പൊറുതി മുട്ടുന്ന  നഗരങ്ങളിൽ ഒന്നാണ് ഡൽഹി. ഇതിനെതിരെ പുതിയ ബദൽ നടപ്പാക്കാൻ ഒരുങ്ങുകയാണ് ഡൽഹി ഭരണകൂടവും. ഇതിൻറെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ വാഹനങ്ങളും മാറ്റി പകരം ഇലക്ട്രിക വാഹനങ്ങൾ എത്തിക്കും. ആദ്യ നടപടിയെന്നോണം പൊതുഭരണ വകുപ്പ് നിലവിൽ 12 പുതിയ ഇലക്ട്രിക് വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ വാഹനങ്ങൾ എത്തുന്ന മുറക്ക് പഴയവ ഒഴിവാക്കും. നിലവിൽ കാലാവധി തീർന്ന് പൊളിക്കാനുള്ള വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി വരികയാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2020-ലെ ഇലക്ട്രിക് വെഹിക്കിൾ നയ പ്രകാരമാണ് ഡൽഹി സർക്കാർ വിവിധ വകുപ്പുകളിൽ വാങ്ങുന്ന വാഹനങ്ങൾ ഇലക്ട്രിക്ക് ആക്കാൻ പദ്ധതിയിട്ടത്.


ഇതിൻറെ ഭാഗമായി ഫെബ്രുവരിയിൽ എല്ലാ സർക്കാർ വകുപ്പുകളും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങണമെന്നും നിർദ്ദേശമുണ്ടായിരുന്നു.ഏകദേശ കണക്ക് പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള 2000ത്തോളം പെട്രോൾ,ഡീസൽ വാഹനങ്ങളാണ് ഇലക്ട്രിക്കിലേക്ക് മാറുക. ഇതോടെ മലിനീകരണ പ്രതിരോധത്തിൽ രാജ്യത്ത് തന്നെ ഡൽഹി പുതിയ മാതൃകയാവും.


അതേസമയം പൊളിക്കാൻ കൊടുക്കുന്ന വണ്ടികളിൽ  വി.ഐ.പി രജിസ്ട്രേഷനിലുളളവയുമുണ്ട്. ഇത്തരം കാറ്റഗറിയിലെ  പഴയ വാഹനങ്ങൾ പൊളിക്കുമ്പോൾ ഇവയുടെ വിഐപി രജിസ്ട്രേഷൻ അടുത്ത വാഹനത്തിലേക്ക് എത്തും. ഗ്രീൻ ട്രിബ്യൂണലിൻറെ നിർദ്ദേശ പ്രക്രാരം 10 മുതൽ 15 വർഷം വരെ പഴക്കമുള്ള പെട്രോൾ,ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ നിരോധിച്ചിരുന്നു.


പെട്രോൾ ചിലവ്, മലിനീകരണ കുറവ്


2030- ആവുമ്പോഴേക്കും ഇന്ധന ചിലവ് 60 ബില്യൺ കുറവ് ഉണ്ടാവുമെന്നാണ് നീതി ആയോഗിൻറെ റിപ്പോർട്ട്. ഒരു ഗിഗാ ടൺ കാർബണിൻറെ കുറവ് വാഹനങ്ങൾ പുറന്തള്ളുന്നതിൽ  നിന്നും ഉണ്ടാവുമെന്നാണ് ഇതിൽ മറ്റൊരു പ്രധാന കാര്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.