Viral|വീണ്ടും മറ്റൊരു `ബാബു` കുടുങ്ങി, ഇത്തവണ നന്ദി ഹിൽസിൽ, രക്ഷകരായി വ്യോമസേന
ട്രക്കിങ്ങിനായി നന്ദി ഹിൽസിൽ എത്തിയതിനിടയിൽ കാൽ തെന്നി 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
കർണ്ണാടക: മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും എല്ലാവർക്കും പരിചയമുള്ള കാര്യങ്ങൾ തന്നെയാണ്. മലയിൽ നിന്നും തിരികെ ഇറങ്ങുന്നതിനിടയിലാണ് ബാബു കാൽ തെന്നി താഴ്ചയിലേക്ക് വീണത്. രണ്ട് ദിവസം എടുത്താണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്.
മലമ്പുഴയിലേത് പോലെ തന്നെ ഒരു സമാന സംഭവം കഴിഞ്ഞ ദിവസം ബാംഗ്ലൂർ നന്ദി ഹിൽസിലും ഉണ്ടായി. ഇത്തവണ മലയിൽ കുടുങ്ങിയത്. ട്രക്കിങ്ങിനെത്തിയ 19 കാരനാണ്. ഡൽഹി സ്വദേശിയായ നിഷാങ്ക് കൗള്‍ ആണ് മലയിൽ കുടുങ്ങിയത്. ഇയാൾ ബാംഗ്ലൂരിൽ എഞ്ചിനിയറിംഗ് വിദ്യാർഥിയാണ്. ട്രക്കിങ്ങിനായി നന്ദി ഹിൽസിൽ എത്തിയതിനിടയിൽ കാൽ തെന്നി 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ നിഷാങ്ക് തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയിും തൻറെ ലൊക്കേഷൻ പങ്ക് വെക്കുകയും ചെയ്തു. എന്നാൽ പോലീസും ദുരന്തനിവാരണ സേനയും എത്തിയെങ്കിലും താഴ്ചയിൽ നിന്നും ഇദ്ദേഹത്തെ കയറ്റനായില്ല. തുടർന്ന് തന്നെ ചിക്കബല്ലപുര ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശ പ്രകാരം വ്യോമസേനയുടെ എംഐ17 ഹെലി കോപ്റ്റർ സ്ഥലത്തെത്തുകയും നീണ്ട തിരച്ചിലിനൊടുവിൽ ഡൽഹി സ്വദേശിയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് കയറിൽ രക്ഷപെടുത്തി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ബാംഗ്ലൂരിനടുത്താണ് നന്ദി ഹിൽസ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെ ദേശിയ പാത ഏഴിൽ (ബെല്ലാരി റോഡ്) നിന്നും അല്പം മാറി സമുദ്രനിരപ്പിൽനിന്ന് 1479 മീറ്റർ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. നിരവധി സഞ്ചാരികളാണ് നന്ദിഹിൽസിൽ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...