Viral News: വേദിയിൽ വരനെ കണ്ട വധു വിവാഹം വേണ്ടെന്ന് വച്ചു; കാരണം ഇതാണ്
വേദിയിൽ നിൽക്കുന്ന വരനെ കണ്ട വധു ദേഷ്യപ്പെട്ട് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. എത്ര അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വിവാഹത്തിന് പെൺകുട്ടി തയാറായില്ല.
വിവാഹ വേദിയിൽ നടക്കുന്ന രസകരവും ഞെട്ടിപ്പിക്കുന്നതുമായ ഒരുപാട് കാര്യങ്ങളും അതിന്റെ വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ അടക്കം നമ്മൾ നിരവധി കാണാറുള്ളതാണ്. വരനും വധുവും തമ്മിൽ അടികൂടുന്നതും, ബന്ധുക്കൾ തമ്മിലുള്ള വഴക്കും, അതല്ലെങ്കിൽ മറ്റെന്തെങ്കിലും സംഭവങ്ങൾ നടക്കുന്നതൊക്കെ എപ്പോഴും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ഈ വാർത്തകൾ ഒക്കെ തന്നെ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്.
അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ബീഹാറിലാണ് സംഭവം നടന്നത്. വധു വിവാഹം വേണ്ടെന്ന് വച്ച സംഭവമാണ് വൈറലാകുന്നത്. അതിനുള്ള കാരണമാണ് എല്ലാവരെയും ഞെട്ടിപ്പിക്കുന്നത്. ബീഹാറിലെ ഭഗൽപൂർ ജില്ലയിൽ മെയ് 15ന് നടന്ന സംഭവമാണിത്. വരണമാല്യം ചാർത്തുന്നതിന് മുൻപ് വിവാഹ വേദിയിൽ വരനെ കണ്ട വധു ഈ കല്യാണം തനിക്ക് വേണ്ടെന്ന് പറയുകയായിരുന്നു. ആജ്തക് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റാസൽപൂർ പോലീസ് പരിധിയിലെ കഹൽഗാവ് സ്വദേശിയാണ് വധു. ധനൗര സ്വദേശിയാണ് വരൻ. മെയ് 15നായിരുന്നു ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നത്. അന്നേ ദിവസം വരൻ തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി വധുവിന്റെ വീട്ടിലെത്തി. തുടർന്ന് വരനെയും വധുവിനെയും മണ്ഡപത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതുവരെ കാര്യങ്ങളെല്ലാം വളരെ സുഗമമായി നടന്നുവെന്നാണ് റിപ്പോർട്ട്.
തുടർന്ന് വേദിയിൽ നിൽക്കുന്ന വരനെ കണ്ട വധു ദേഷ്യപ്പെടുകയും വരന് മാലയിടാനും തിലകം ചാർത്താനും വിസമ്മതിക്കുകയും ചെയ്തു. വരനെ വിവാഹം ചെയ്യില്ലെന്ന് നിർബന്ധം പിടിച്ചു. ബന്ധുക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും പെൺകുട്ടി അതിന് തയാറാകാതെ വേദിയിൽ നിന്നും ഇറങ്ങി മുറിയിലേക്ക് പോയി. പിന്നീട്, എന്തുകൊണ്ടാണ് വിവാഹം നിരസിച്ചതെന്ന് വധുവിനോട് ബന്ധുക്കൾ ചോദിച്ചപ്പോൾ, വരൻ ഇരുണ്ടിട്ടാണെന്നും തന്നേക്കാൾ പ്രായം വളരെ കൂടുതലാണെന്നുമാണ് അവൾ കാരണമായി പറഞ്ഞത്.
വീട്ടുകാരടക്കം എല്ലാവരും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ വരന്റെ അച്ഛനും പെൺകുട്ടിയെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മണിക്കൂറുകളോളം ശ്രമിച്ചിട്ടും വരനെ വിവാഹം കഴിക്കാൻ പെൺകുട്ടി സമ്മതിക്കാതെ വന്നതോടെ വരനും കൂട്ടരും മടങ്ങി പോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...