ന്യൂ ഡൽഹി : ഇന്ത്യ പോലൊരു രാജ്യത്ത് സെക്സും ലൈംഗികതയെയും കുറിച്ച് സംസാരിക്കുന്നത് അൽപം ബുദ്ധിമുട്ടേറിയതാണ്. ഇതിന് ഉദ്ദാഹരണമാണ് അടുത്തിടെ ഡൽഹി മെട്രോയിൽ സംഭവിച്ച ഒരു കാര്യം. മെട്രോ ട്രെയിനിൽ സ്ഥാപിച്ച കോണ്ടത്തിന്റെ പരസ്യം ചിലരെ ചൊടുപ്പിച്ചിരിക്കുകയാണ്. അത് നീക്കം ചെയ്യുന്നത് ആവശ്യപ്പെടാൻ ഒരു കാരണം കൂടി കണ്ടെത്തുകയും ചെയ്തു. കോണ്ടത്തിന്റെ പരസ്യം സ്ഥാപിച്ചിരിക്കുന്നത് സ്ത്രീകൾ ഇരിപ്പിടത്തിന്റെ മുകളിലാണ്.  സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിച്ച് നിരവധി പേർ സോഷ്യൽ മീഡിയ പേജിൽ ഡൽഹി മെട്രോയ്ക്കെതിരെയും പരസ്യം സ്ഥാപിച്ച കമ്പനിക്കെതിരെയും രംഗത്തെത്തി. കോണ്ടം പരസ്യത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് പലരും അടിയന്തര നടപടിയെടുക്കണമെന്നും പോസ്റ്റ്ർ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. 


ALSO READ : Jagdeep Dhankar : ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


പരസ്യം നീക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ട്വിറ്ററിൽ ഒരാൾ കുറിച്ചത് ഇങ്ങനെയാണ്. "ഡൽഹി മെട്രോ... നിങ്ങൾ ഇത്രയ്ക്കും പുരോഗമവാദികളായോ? സ്ത്രീകളുടെ ഇരിപ്പിടത്തിന്റെ മുകളിൽ കോണ്ടത്തിന്റെ പരസ്യമോ? ഇത് നിങ്ങളുടെ തെറ്റ് അല്ല... പക്ഷെ നിങ്ങൾ ഒരു കാര്യം അറിഞ്ഞിരിക്കണം പകൽ സമയത്ത് കോണ്ടത്തിന്റെ പരസ്യങ്ങൾ ടെലികാസ്റ്റ് ചെയ്യാൻ പാടില്ലെന്നുള്ള നിയമമുള്ള രാജ്യമാണിത്..."



അതേസമയം ഈ നിലപാടുകളെ ചോദ്യം ചെയ്ത് മറ്റ് നിരവധി പേരും രംഗത്തെത്തിയിരുന്നു. പരസ്യം അങ്ങനെ സ്ഥാപിച്ചതുകൊണ്ട് എന്താണ് ഇപ്പോൾ തെറ്റെന്നും, അങ്ങനെ സ്ഥാപിക്കാൻ പാടില്ലയെന്നൊരു നിയമമില്ലെന്നും പലരും ട്വിറ്ററിൽ വാദിച്ചു. അവസാനം ഇത് കൂടുതൽ വിവാദമാകാതിരിക്കാൻ ഡിഎംആർസി മെട്രോയിൽ നിന്നും ആ പരസ്യം നീക്കം ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.