ന്യൂഡൽഹി: സാധനങ്ങൾ ഡെലിവറി നൽകിയ സ്ത്രീയുടെ നമ്പരിലേക്ക് തുടർച്ചയായി മെസ്സേജ് അയച്ച് ശല്യപ്പെടുത്തിയ ഡെലവറി ഏജൻറിനെ കമ്പനി നേരിട്ട് പുറത്താക്കി. സ്വിഗ്ഗിയുടേതാണ് നടപടി. 

 

വീട്ടിലേക്ക് പലചരക്ക് സാധനങ്ങൾ എത്തിച്ച ഡെലിവറി ഏജൻറിൽ നിന്നാണ് സ്ത്രീക്ക് മോശമായ പെരുമാറ്റം നേരിട്ടത്.  തുടർന്ന് ഡെലിവറി ഏക്സിക്യുട്ടീവിനെ സ്വിഗ്ഗിയുടെ പ്ലാറ്റ്ഫോമിൽ നിന്നും കമ്പനി തന്നെ നേരിട്ട് ഇടപെട്ട് മാറ്റി.

 


 

ഡൽഹി സ്വദേശിനിയായ പ്രാപ്തിയാണ് ഇത് സംബന്ധിച്ച് സ്വിഗ്ഗിക്ക് പരാതി നൽകിയത്. ആദ്യം സ്വിഗ്ഗിയുടെ ട്വിറ്റർ പേജ് വഴിയായിരുന്നു പരാതി നൽകിയത്. അതേസമയം തുടക്കത്തിൽ തനിക്ക് അനുകൂലമായ നടപടി ഉണ്ടായില്ലെന്നും പ്രാപ്തി ആരോപിക്കുന്നുണ്ട്.

 

സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സാധനങ്ങൾ എത്തിയത്. സാധാരണ ഡെലിവറിക്ക് എത്തുന്നവർ നമ്പരിൽ വിളിക്കാറുള്ളതിനാൽ ആദ്യം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. 

 

പിന്നീട് വാട്സാപ്പിൽ മെസ്സേജുകൾ കൂടി ആയതോടെ സംഭവം പരാതിപ്പെടുകയായിരുന്നു. തനിക്ക് ഇങ്ങനെയെങ്കിൽ മറ്റ് സത്രീകൾക്കും ഇയാളിൽ നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകുമല്ലോ എന്നും പ്രാപ്തി പറയുന്നു.

 

Viral Video: ലെഫ്റ്റ് റൈറ്റ്... ലെഫ്റ്റ് റൈറ്റ്, ഇതാണോ ഈ ക്യാറ്റ് വാക്ക്? വൈറൽ വീഡിയോ

 

അതേസമയം സംഭവത്തിൽ സ്വിഗ്ഗി ഖേദം രേഖപ്പെടുത്തുന്നതായി വക്താവ് അറിയിച്ചു. വിഷയത്തിൽ എക്സിക്യൂട്ടീവിനെ അന്വേഷണ വിധേയമായി മാറ്റി നിർത്തിയിരിക്കുകയാണെന്നും ഏറ്റവും മികച്ച സേവനം ആളുകൾക്ക് നൽകാനാണ് സ്വിഗ്ഗി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.