Viral News: സഹോദരങ്ങള്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം ഒരു ഗ്രാമത്തെയാകെ ഞെട്ടിച്ചിരിയ്ക്കുകയാണ്. പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്‍റെ ശവസംസ്കാര  ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മറ്റൊരു സഹോദരനേയും പാമ്പ് കടിച്ചു. ഉത്തര്‍ പ്രദേശിലെ ബൽറാംപൂരിലാണ്  നാടിനെ നടുക്കിയ സംഭവം നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്‍റെ അന്തിമസംസ്കാര ചടങ്ങുകള്‍ നടത്തി വിശ്രമിക്കുന്നതിനിടെയാണ്  സഹോദരനേയും പാമ്പ് കടിയ്ക്കുന്നത്. പാമ്പുകടിയേറ്റ് ഇരുവരുടെയും ജീവിതം നിമിഷനേരം കൊണ്ട് അവസാനിച്ചതായി പ്രദേശ വാസികള്‍ പറഞ്ഞു. 


Also Read:  Woman Hanged To Death: ഭർതൃ ഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; ഭർതൃ സഹോദരിയുടെ പീഡനമെന്ന് ആരോപണം!


സഹോദരൻ അരവിന്ദ് മിശ്രയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായാണ് ഗോവിന്ദ് മിശ്ര ഗ്രാമത്തില്‍ എത്തിയത്. ഇവിടെ നടന്ന  അന്തിമസംസ്കാര ചടങ്ങുകളില്‍ അദ്ദേഹം പങ്കാളിയായിരുന്നു.  ചടങ്ങുകള്‍ക്ക് ശേഷമാണ് ഗോവിന്ദ് മിശ്രയെ പാമ്പ് കടിയ്ക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന   ബന്ധുവിനെയും പാമ്പ് കടിച്ചിരുന്നു. എന്നാല്‍, ഗോവിന്ദ് മിശ്ര തല്‍ക്ഷണം മരിച്ചു. ബന്ധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.  


സംഭവമറിഞ്ഞ് ചീഫ് മെഡിക്കൽ ഓഫീസറും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൂടാതെ, സംഭവത്തെക്കുറിച്ചറിഞ്ഞ് പ്രാദേശിക എം.എൽ.എ കൈലാഷ് നാഥ് ശുക്ല മരിച്ചവരുടെ ബന്ധുക്കളെ കാണുകയും സര്‍ക്കാര്‍ വക സാമ്പത്തിക സഹായം ഉറപ്പ് നൽകുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.