Viral News: PhonePe വഴി പണം സ്വീകരിക്കുന്ന ആധുനിക ഇന്ത്യയിലെ ഡിജിറ്റൽ യാചകന്‍ ...!!
ഇത് ഡിജിറ്റല്‍ യുഗമാണ്... ഡിജിറ്റല്‍ ഇന്ത്യ മുന്നോട്ട് കുതിയ്ക്കുന്ന കാലഘട്ടം.... ഇന്ന് ബന്ധങ്ങളും ആഘോഷങ്ങളും ഇടപാടുകളും എല്ലാം ഡിജിറ്റലായി മാറിക്കഴിഞ്ഞു... അതിലുപരിയായി, കൊറോണ മഹാമാരി എല്ലാവരെയും ഡിജിറ്റലായി മാറാന്‍ പ്രേരിപ്പിച്ചുവന്നു വേണം പറയാന്‍....
Patna: ഇത് ഡിജിറ്റല്‍ യുഗമാണ്... ഡിജിറ്റല്‍ ഇന്ത്യ മുന്നോട്ട് കുതിയ്ക്കുന്ന കാലഘട്ടം.... ഇന്ന് ബന്ധങ്ങളും ആഘോഷങ്ങളും ഇടപാടുകളും എല്ലാം ഡിജിറ്റലായി മാറിക്കഴിഞ്ഞു... അതിലുപരിയായി, കൊറോണ മഹാമാരി എല്ലാവരെയും ഡിജിറ്റലായി മാറാന്‍ പ്രേരിപ്പിച്ചുവന്നു വേണം പറയാന്‍....
ഡിജിറ്റലിലേയ്ക്കുള്ള ഈ മാറ്റം എല്ലാ മേഖലകളിലും നമുക്ക് കാണുവാന്‍ സാധിക്കും. എന്നാല്‍, ഡിജിറ്റല്‍ യാചകനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഡിജിറ്റല്‍ ഇന്ത്യ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് ഈ യാചകന്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയി മാറിയിരിക്കുകയാണ്....!!
Also Read: Viral Video: ആക്രമിക്കാന്‍ വന്ന സിംഹത്തെ കുടഞ്ഞെറിയുന്ന കാട്ടുപോത്ത്...!! വീഡിയോ വൈറല്‍
ബീഹാറാണ് ഈ യാചകന്‍റെ സ്വദേശം. ഈ യാചകൻ ഇപ്പോൾ ഡിജിറ്റൽ പേയ്‌മെന്റുകളാണ് സ്വീകരിയ്ക്കുന്നത്. ബെട്ടിയ റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ ചോദിക്കുന്ന 40 കാരനായ രാജു പട്ടേൽ ആണ് ആധുനിക ഇന്ത്യയിലെ ഡിജിറ്റല്‍ യാചകന്‍...!!
കഴുത്തിൽ ക്യുആർ കോഡ് പ്ലക്കാർഡും ഡിജിറ്റൽ ടാബ്‌ലെറ്റും ഉപയോഗിച്ച് ഡിജിറ്റൽ മോഡ് വഴി പണം നൽകാനുള്ള ഓപ്ഷനുകൾ ഇയാള്‍ ആളുകൾക്ക് നൽകുന്നു...!!
Also Read: Viral Video: യുവതി പാമ്പിനെ പിടിക്കുന്ന രീതി കണ്ടാൽ നിങ്ങൾ ഞെട്ടും..!
"ഞാൻ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്നു, ജോലി പൂർത്തിയാക്കി വയറു നിറയ്ക്കാൻ ഇത് മതിയാകും. കുട്ടിക്കാലം മുതൽ ഞാൻ ഇവിടെ ഭിക്ഷ യാചിക്കുന്നു, എന്നാൽ ഈ ഡിജിറ്റൽ യുഗത്തിൽ ഞാൻ ഭിക്ഷാടനത്തിന്‍റെ രീതി മാറ്റി", രാജു പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു
" ദിവസേനയുള്ള ഭിക്ഷാടനം കഴിഞ്ഞ് ഞാൻ സ്റ്റേഷനിൽ തന്നെ ഉറങ്ങുന്നു. മറ്റ് ഉപജീവനമാർഗം കണ്ടെത്താനായില്ല. പലതവണ, ചെറിയ തുകകളിൽ പണമില്ലെന്ന് പറഞ്ഞ് ആളുകൾ ഭിക്ഷ നൽകാൻ വിസമ്മതിച്ചു. ഇ-വാലറ്റുകളുടെ കാലത്ത് ഇനി പണം കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് നിരവധി യാത്രക്കാർ പറഞ്ഞു. ഇക്കാരണത്താൽ, ഞാൻ ഒരു ബാങ്ക് അക്കൗണ്ടും ഇ-വാലറ്റും ആരംഭിച്ചു", അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Viral Video: വരണമാല്യം അണിയിക്കല്‍ ചടങ്ങിനിടെ 'ഊ ആണ്ടവ' നൃത്തം ചെയ്ത് വധൂവരന്മാര്‍..!! വീഡിയോ വൈറല്‍
ഭൂരിഭാഗം ആളുകളും ഇപ്പോഴും പണമാണ് ഭിക്ഷ നല്‍കാറുള്ളത് എങ്കിലും ചിലര്‍ ഇയാളുടെ ഇ-വാലറ്റിലേക്ക് പണം കൈമാറുകയും ചെയ്യുന്നുണ്ട് എന്നും രാജു പട്ടേൽ പറഞ്ഞു.
ബാങ്ക് അക്കൗണ്ട് തുറക്കാൻ ആധാറും പാൻ കാർഡും ബാങ്കിന് ആവശ്യമുണ്ടെന്നും അതിനാൽ ഈ രേഖകളും താന്‍ ഉണ്ടാക്കിയതായും അയാള്‍ പറഞ്ഞു. പിന്നീട്, പട്ടേൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബെട്ടിയയിലെ പ്രധാന ശാഖയിൽ ഒരു അക്കൗണ്ട് തുറക്കുകയും ഒരു ഇ-വാലറ്റ് ഉണ്ടാക്കുകയും ചെയ്തു. നിലവിൽ ബെട്ടിയ റെയിൽവേ സ്റ്റേഷന് സമീപം ഡിജിറ്റലായി ഭിക്ഷ യാചിക്കുന്നു...!!
ബീഹാര്‍ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ആരാധകനാണ് താന്‍ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ പരിപാടികളില്‍ മുടങ്ങാതെ പങ്കെടുത്തി ട്ടുമുണ്ട് രാജു പട്ടേല്‍. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ കാമ്പയിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇപ്പോള്‍ താന്‍ ഡിജിറ്റല്‍ യാചകനായി മാറിയത് എന്നും പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്ത്' റേഡിയോ പരിപാടി കേൾക്കാൻ താൻ ഒരിക്കലും മറക്കാറില്ലെന്നും ഈ ഡിജിറ്റൽ യാചകൻ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...