Viral News:ഭ്രാന്തല്ല, വണ്ടി വില 70,000 രൂപ, നമ്പർ വാങ്ങിയത് 15 ലക്ഷത്തിന്
71,000 രൂപക്ക് വാങ്ങിയ തൻറെ ആക്ടീവ സ്കൂട്ടറിനാണ് ഒരാൾ 15 ലക്ഷം രൂപയുടെ ഫാൻസി നമ്പർ വാങ്ങിയത്
Chandigarh: തൻറെ വണ്ടിക്ക് ഒരു ഫാൻസി നമ്പർ കിട്ടാൻ ഏതറ്റം വരെയും പോകുന്ന നിരവധി പേരുണ്ട്. അതിനി ഏത്ര രൂപയാണെങ്കിലും അത് മുടക്കാനും അവർക്ക് പ്രശ്നമില്ല. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ചണ്ഡിഗഡിലുണ്ടായത്.
71,000 രൂപക്ക് വാങ്ങിയ തൻറെ ആക്ടീവ സ്കൂട്ടറിനാണ് ഒരാൾ 15 ലക്ഷം രൂപയുടെ ഫാൻസി നമ്പർ വാങ്ങിയത്. ചണ്ഡിഗഢിലെ രജിസ്ട്രേഷൻ ലൈസൻസിങ്ങ് അതോറിറ്റിയാണ് CH01- CJ-000 എന്ന നമ്പർ ലേലത്തിൽ വെച്ചത്. നിരവധി പേർ പങ്കെടുത്ത ലേലത്തിൽ ചാണ്ഡിഗഢ് സ്വദേശിയും വ്യാപാരിയുമായ ബ്രിജ് മോഹനാണ് 15 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിച്ചത്.
ALSO READ: Murder: ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന് ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
തൻറെ കാറിനും മോഹന് ഫാൻസി നമ്പർ തന്നെയാണുള്ളത്. ഇത് കൊണ്ടാണ് തൻറെ സ്കൂട്ടറിനും അത്തരത്തിലൊരു ഫാൻസി നമ്പർ വേണമെന്ന് തീരുമാനിച്ചതെന്ന് മോഹൻ പറയുന്നു. നേരത്തെ സർക്കാരിൻറെ വരുമാനം വർധിപ്പിക്കുക ലക്ഷ്യമിട്ട് 0001 സീരിസ് നമ്പരുകൾ ലേലത്തിൽ വെയ്ക്കുന്നതായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കിയിരുന്നു.
Also Read: Viral Video: അപകടകാരിയായ രാജവെമ്പാലയെ ചുംബിക്കാൻ ശ്രമിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..!
ഏതാണ്ട് 378 ഫാൻസി നമ്പരുകളാണ് ലേലത്തിൽ വിറ്റു പോയത്. 1.5 കോടി രൂപയാണ് സർക്കാരിന് ലേലത്തിൽ നിന്നും ലഭിച്ച വരുമാനം. അഞ്ച് ലക്ഷം അടിസ്ഥാന വിലയിൽ ആരംഭിച്ച ലേല നടപടി ഒടുവിൽ ആക്ടീവയുടെ വിലയുടെ 20 ഇരട്ടിയിലധികം തുകക്ക് ഉറപ്പിക്കുകയായിരുന്നു. രാജ്യത്ത് ആകെ 179 സർക്കാർ വാഹനങ്ങളാണ് 0001 സീരിസ് നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...