Viral Poster: ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. വാര്‍ത്തകള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നെ ആ വാര്‍ത്ത‍ വൈറലാകാന്‍ അധിക താമസം വേണ്ടി വരില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തില്‍ ഒരു വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നുണ്ട്. ഇത് ഒരു പോസ്റ്റര്‍ സംബന്ധിക്കുന്ന വാര്‍ത്തയാണ്. അതായത്, ഒരു വെറ്റില മുറുക്കാന്‍ കടയുടെ മുന്‍പില്‍ വച്ചിരിയ്ക്കുന്ന പോസ്റ്റര്‍ ആണ് ശ്രദ്ധ നേടിയിരിയ്ക്കുന്നത്. കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ ആര്‍ക്കും കടം നല്‍കില്ല എന്നാണ് പോസ്റ്ററില്‍ പറയുന്നത്...!!


Also Read:  Jagadish Shettar Update: കര്‍ണ്ണാടക BJPയില്‍ കോളിളക്കം, ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍!! 


മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ഒരു വെറ്റില മുറുക്കാന്‍ കടയുടെ മുന്‍പില്‍ വച്ചിരുന്ന പോസ്റ്റര്‍ ആണ് പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍വൈറലായി മാറിയിരിയ്ക്കുന്നത്. ഈ കടയുടെ മുന്‍പില്‍ സ്ഥാപിച്ചിരിയ്ക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാണ്.  


Also Read:  Covid Update India: കോവിഡ് ആശങ്കയിലേയ്ക്ക് രാജ്യം, സജീവ കേസുകൾ 60,000 കടന്നു


പോസ്റ്ററില്‍ എഴുതിയിരിയ്ക്കുന്ന വരികളെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.  രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയകുന്നതുവരെ വായ്പ  നല്‍കില്ല എന്നാണ് പോസ്റ്ററില്‍ പറയുന്നത്. താന്‍ രാഹുൽ ഗാന്ധിയെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നും  ഈ പോസ്റ്ററിനെ കുറിച്ച് കടയുടമ പറഞ്ഞു.


മധ്യപ്രദേശിലെ ചിന്ദ്വാരയിലെ കർബല ചൗക്കിൽ സ്ഥിതി ചെയ്യുന്ന മുറുക്കാന്‍ കടയുടമയുടെതാണ് പോസ്റ്റര്‍, അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം അതിന്‍റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. 


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണമെന്ന സ്വപ്നം നെഞ്ചിലേറ്റിയ ചിന്ദ്വാരയിലെ മുഹമ്മദ് ഹുസൈന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ മുറുക്കാന്‍ കട, മുഹമ്മദ് ഹുസൈന് രാഹുൽ ഗാന്ധിയിൽ വലിയ മതിപ്പാണ്.


വായ്പയായി മുറുക്കാന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പാണ് അദ്ദേഹത്തിന്‍റെ ഈ പോസ്റ്റർ. അതുപോലെ തന്നെ രാജ്യത്തിന്‍റെ ഭരണം രാഹുൽ ഗാന്ധിയുടെ കൈയിലാകണമെന്ന് മുഹമ്മദ് ഹുസൈൻ ആഗ്രഹിക്കുന്നു. തന്‍റെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. "ഞങ്ങൾക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെ വേണം. ആ വ്യക്തി രാജ്യത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്ന വ്യക്തി ആയിരിക്കണം. രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകണം. അദ്ദേഹത്തിന് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്', മുഹമ്മദ് ഹുസൈൻ  പറഞ്ഞു. 


ഉപഭോക്താക്കള്‍ക്ക് എന്നുവരെ വായ്പ നല്‍കില്ല എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നല്‍കി.   ആര്‍ക്കും വായ്പ ലഭിക്കില്ല. ഈ വായ്പാ നിരോധന ബോർഡ് ഡിസംബറിൽ സ്ഥാപിച്ചതാണ്.  ഇപ്പോഴാണ് ഇതിലേയ്ക്ക് ആളുകളുടെ ശ്രദ്ധ പതിഞ്ഞത്, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം, അദ്ദേഹം ഊന്നിപ്പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.