സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ ചിലപ്പോൾ രസകരവും തമാശയും ആകാറുണ്ട്. അത് പലപ്പോവും വൈറലായി വമ്പൻ റീച്ചിലും എത്താറുണ്ട്. അത്തരം ഒരു പോസ്റ്റിനെ പറ്റിയാണ് ഇന്ന് പരിശോധിക്കുന്നത്. ഒരു ഫാമിലി ഗ്രൂപ്പിലാണ് (വാട്സാപ്പ്) സംഭവം നടക്കുന്നത്. ഗ്രൂപ്പിലെ അമ്മാവൻമാരിലൊരാൾ താൻ അൽപ്പം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പൈസയുള്ളവർ തന്ന് സഹായിക്കണമെന്നും കാണിച്ച് ഒരു പോസ്റ്റിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മാവൻറെ ബുദ്ധിമുട്ട് കണ്ട ബന്ധുക്കളിൽ ചിലർ അദ്ദേഹത്തെ സഹായിക്കാൻ ഒരുങ്ങി. അതിലൊരാൾ അമ്മാവന് പേഴ്സണലായി മെസ്സേജ് അയക്കുകയും ബാങ്കിങ്ങ് വിവരങ്ങൾ പങ്ക് വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അമ്മാവൻ അദ്ദേഹത്തിന് കൊടുത്ത മറുപടിയാണ് വൈറലായത്.


 



എനിക്ക് പണം ആവശ്യമില്ല, ടുംബത്തിൽ ആരും തന്നോട് പണം ചോദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ  ആണത്രെ അദ്ദേഹം അത്തരമൊരു ട്രിക്ക് ഇറക്കിയത്. സംഭവം എന്തായാലും വൈറലായെന്ന് പറഞ്ഞാൽ മതിയല്ലോ.@callmemahrani എന്ന ട്വിറ്റർ ഉപഭോക്താവാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 


മെയ് 24-ന് എത്തിയ ട്വീറ്റിൽ ഏകദേശം 2.5 ദശലക്ഷം വ്യൂസാണ് ലഭിച്ചത്. പോസ്റ്റിന് ധാരാളം ലൈക്കുകളും കമന്റുകളും ലഭിച്ചു. ആളുടെ തമാശയ്ക്ക് ആളുകൾക്ക് അഭിന്ദനങ്ങളും ബുദ്ധി ശക്തിക്ക് പ്രശംസയും പങ്ക് വെച്ചു. ഐഡിയ എന്തായാലും ഹിറ്റ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.