സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയ ​ഗാനമായിരുന്നു 'കച്ച ബദാം'. പശ്ചിമ ബംഗാളിലെ ഒരു നിലക്കടല വിൽപനക്കാരനായ ഭുബൻ ബദ്യാകറിനെ അത് ഒരു സെലിബ്രിറ്റിയാക്കി മാറ്റുകയും ചെയ്തു. പിന്നീട് ഒരു പേരക്ക വിൽപ്പനക്കാരൻ കച്ചവടത്തിനിടെ പാടിയ മറ്റൊരു പാട്ടും ഇന്റർനെറ്റിൽ വൈറലായി. ഇതിനെല്ലാം പിന്നാലെ ഇപ്പോൾ ഒരു നാരങ്ങ സോഡ വിൽപ്പനക്കാരൻ തന്റെ കച്ചവടം കൊഴുപ്പിക്കാനായി പാടിയ ഒരു ഗാനമാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'ബാക്കി നിംബു ബാദ് വിച്ച് പാവൂംഗാ (ബാക്കി നാരങ്ങ പിന്നീട് ഉപയോഗിക്കും)' എന്ന് തുടങ്ങി പ്രത്യേക ഈണത്തിൽ പാടിയുള്ള കച്ചവടക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. സോഡാ നാരങ്ങാവെള്ളം കുടിക്കാനായി എത്തുന്നവർ ഇദ്ദേഹത്തിന്റെ രസകരമായ ശൈലിയിലുള്ള പാട്ട് ആസ്വദിക്കുന്നതും കാണാം. വേനൽക്കാലത്ത് പാനീയം കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ് ഇദ്ദേഹം ഈണത്തിൽ പാടുന്നത്. തന്റെ പാനീയത്തിന്റെ ചേരുവകളും കച്ചവടക്കാരൻ പാട്ടിലൂടെ വിവരിക്കുന്നുണ്ട്.  


വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി പേർ ഈ വീഡിയോ പങ്കിട്ടു. ഇൻസ്റ്റാഗ്രാമിൽ 13_gouravsagar05 എന്ന അക്കൗണ്ടിൽ നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. എന്തായാലും സോഡാ നാരങ്ങാവെള്ളം വിൽക്കുന്നതിന്റെ തന്ത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടു. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. 



 


'കൊള്ളാം സർ, നിങ്ങളുടെ ആത്മവിശ്വാസം എനിക്ക് ഇഷ്ടപ്പെട്ടു' ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പറഞ്ഞു. ഇത് 'കച്ച ബദാം' ഗായകന്റെ മകനാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും റീൽസുകളിലും ഷോർട്ട് വീഡിയോകളിലും ഏവരും അനുകരിച്ച കച്ച ബദാമിന് ശേഷം മറ്റൊരു വീഡിയോ കൂടി വൈറലായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.