കരടി പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ജീവികളിൽ ഒന്നാണ്. കരടിക്ക് മാത്രമായി പ്രത്യേകതകളും നിരവധി. തേൻ കുടിക്കുന്ന കരടി ഒരേ സമയം മാംസവും കഴിക്കും എന്നതാണ് പ്രത്യേകത. അത് കൊണ്ട് തന്നെ അൽപ്പം അപകടകാരിയുമാണ് കക്ഷി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി പറയാൻ പോകുന്നത് കരടിയുടെ ഓട്ടത്തിനെ പറ്റിയാണ്. കരടിയുടെ ഓട്ടം എത്ര വേഗത്തിലായിരിക്കും എന്ന് ആർക്കെങ്കിലും അറിയുമോ മണിക്കൂറിൽ 50 കിമി വരെ വേഗത്തിൽ കരടിക്ക്  ഓടാന്‍ കഴിയുമത്രെ. ഇതുവരെയുള്ള കണക്ക് പ്രകാരം ഉസൈൻ ബോൾട്ടാണ് ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ മനുഷ്യൻ ഇത് തന്നെ മണിക്കൂറിൽ 43.99 കിമി ആണ്.


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


ഇത്തരത്തിൽ കരടിയുടെ ഒരു ഓട്ടമാണ് വൈറലായത്. മുള്ളി-ഊട്ടി പാതയിൽ പന്ത്രണ്ടാം വളവിൽ യാത്രക്കാർ പകർത്തിയതാണ് കരടിയുടെ ദൃശ്യം. റോഡിലൂടെ അതി വേഗത്തിൽ ഓടുന്ന കരടിയാണ് ദൃശ്യങ്ങളിൽ. നിരവധി പേരാണ് വീഡി പങ്ക് വെച്ചത്. വാഹന ശബ്ദം കേട്ട് കരടി ഓടുന്നതാകാമെന്നാണ് നിഗമനം.  വാഹനം പിറകെ തന്നെ ഉള്ളതിനാൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. വളവ് കഴിഞ്ഞതോടെ സമീപത്തെ കല്ലിടുക്കിലേക്ക് കരടി കടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


കളക്ടറുടെ അവധി പ്രഖ്യാപനം വിവാദത്തിൽ


രാവിലെ 8.25ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഏറണാകുളം ജില്ലാ കലക്ടര്‍ രേണു രാജ്...!! രാവിലെ മിക്ക സ്കൂളിലെയും വിദ്യാർഥികൾ സ്കൂളിലെത്തിയ ശേഷമായിരുന്നു കലക്ടറുടെ അവധി പ്രഖ്യാപനം...!! 


പെരുമഴയത്ത്  കഷ്ടപ്പെട്ട് കുട്ടികള്‍ സ്കൂളില്‍ എത്തിയതിനുശേഷം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത് എന്തായാലും സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരിയ്ക്കുകയാണ്. "കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ...? എന്നിങ്ങനെയാണ് ചോദ്യങ്ങളുടെ പെരുമഴ.  കുട്ടികള്‍ മാത്രമല്ല കലിപ്പ് തീര്‍ക്കാന്‍ മാതാപിതാക്കളും പിന്നിലല്ല.  "ഇൻഎഫിഷ്യന്റ് കലക്ടർ’,‘വെങ്കിട്ടരാമന്‍റെ ബ്രാൻഡാണെന്നു തോന്നുന്നു’എന്നാണ് ചില മാതാപിതാക്കൾ അഭിപ്രായപ്പെട്ടത്‌.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.