Viral Video:  നാനത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത നിരവധി ഭാഷകളും സംസ്കാരങ്ങളുമാണ് അതിനെ വ്യത്യസ്തമാക്കുന്നത്.
ഓരോ സംസ്ഥാനത്തിനും പ്രദേശത്തിനും അവരുടെ മാതൃഭാഷയുണ്ട്, അവയെല്ലാം പഠിക്കാനും മനസ്സിലാക്കാനും ചിലപ്പോൾ പൂർണമായി മനസ്സിലായെന്നും വരില്ല. അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം വൈറലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു അരുണാചൽ സ്വദേശിയും തമിഴ് സ്വദേശിയും കണ്ടുമുട്ടിയാൽ എന്ത് സംഭവിക്കും? ഒരു വാക്ക് പോലും അവർക്ക് മനസ്സിലാകില്ല. എന്നാൽ ഒരു അരുണാചൽ ഡോക്ടർ മദ്രാസ് റെജിമെന്റിലെ ഒരു ജവാനുമായി തമിഴ് സംസാരിച്ചതാണ് സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തിയത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയാണ് ബുധനാഴ്ച സവിശേഷമായ ഈ സംഭാഷണത്തിന്റെ വീഡിയോ പങ്കിട്ടത്.


 



തവാങ്ങിലെ ടിബറ്റ് അതിർത്തിക്കടുത്തുള്ള ഓംതാങ്ങിൽ വെച്ച് അരുണാചൽ സ്വദേശിയായ ഡോ. ലം ദോർജിയാണ് ജവാനുമായി നന്നായി തമിഴിൽ സംസാരിക്കുന്നത് . തമിഴ്‌നാട്ടിൽ വർഷങ്ങളോളം മെഡിസിൻ പഠിച്ചതിന് ശേഷമാണ് അദ്ദേഹം അരുണാചലിൽ എത്തിയത്. യഥാർത്ഥ ദേശീയോദ്ഗ്രഥനത്തിന്റെ ഉദാഹരണം! എന്നാണ് വീഡിയോക്ക് നൽകിയ വിശദീകരണം.ചിലർ എല്ലാവരിലും ഭാഷ അടിച്ചേൽപ്പക്കുമ്പോൾ നിങ്ങൾ വൈവിധ്യത്തെ ബഹുമാനിക്കുന്നു. എല്ലാവരും ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു-ഒരു ഉപയോക്താവ് എഴുതി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.