പുതിയ തലമുറയെ പറ്റി ആളുകൾക്ക് എപ്പോഴുമുള്ള പരാതി അവർ ജീവിതത്തിൽ സീരിയസല്ലെന്നും അപക്വമായ പെരുമാറ്റമാണ് ഇവരുടേതെന്നുമാണ്. ഇത് പലപ്പോഴും അവസാനിക്കുന്നത് വലിയ ദുരന്തങ്ങളിലുമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ കുട്ടികളുടെ പെരുമാറ്റം സംബന്ധിച്ച ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്. സ്‌കൂളിൽ പോകുന്ന കുട്ടികൾ നടുറോഡിലിരുന്ന് കാണിച്ച ഒരു പ്രവർത്തിയാണിത്. ഫൺടോപ്പ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


 



യൂണിഫോം ധരിച്ച പെൺകുട്ടിയും ഒപ്പം അതേ പ്രായത്തിലെന്ന് തോന്നിക്കുന്ന ആൺകുട്ടിയുമാണ് വീഡിയോയിൽ. ആൺകുട്ടി പെൺകുട്ടിയെ താലി കെട്ടുന്നതാണ് ദൃശ്യങ്ങളിൽ. ഇടയിൽ ആരൊക്കെയൊ പൂവുകൾ പോലെ പേപ്പറുകളും ഇവരുടെ മേൽ ഇടുന്നത് കാണാം. എവിടെ നിന്നുള്ളതാണ് വീഡിയോ എന്നതിൽ വ്യക്തതയില്ല.


ALSO READ: കൊച്ചിയിൽ വഴിതർക്കത്തെ തുടർന്ന് അടിയേറ്റയാൾ മരിച്ചു; അയൽവാസി അറസ്റ്റിൽ


കമൻറുകളിൽ സംഭവം തമിഴ്നാട്ടിൽ നിന്നുള്ളതാണെന്ന് പറയുന്നുണ്ടെങ്കിലും ഇതിൽ സ്ഥിരീകരണമില്ല. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.അവിടെയുണ്ടായിരുന്ന ആരോ സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതാണ്. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.