Viral Video: ഒന്നിലധികം വീഡിയോകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇവിടെ പ്പോൾ എന്ത് കാണാൻ സാധിക്കും എന്നത് പ്രവചിക്കാൻ കഴിയില്ല.  ഇവിടെ രസകരമായതും തമാശനിറഞ്ഞതുമായ  വീഡിയോകൾ പലപ്പോഴായി അപ്‌ലോഡ് ചെയ്യാറുണ്ട്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ സംസാരവിഷയം.  ഇതിൽ കാമുകൻ കാമുകിയോട് കാണിച്ച തമാശ കണ്ട് സ്വയം ചിന്തയിലാണ്ടുപോയ കാമുകിയെ നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോ കണ്ടാൽ നിങ്ങളും ചിരി നിർത്താൻ ബുദ്ധിമുട്ടും സംശയമില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും! 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകി അടുക്കള വൃത്തിയാക്കുന്നത്തിൽ വലിയ തിരക്കിലാണെന്നത്.  ഒപ്പം കാമുകനും തറ വൃത്തിയാക്കുന്നുണ്ട്. പെട്ടെന്നാണ് കാമുകന്റെ മനസ്സിൽ ഒരു തമാശ ഒപ്പിക്കാനുള്ള ഐഡിയ വന്നത്.  പിന്നെ കാമുകൻ ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്. തറ തുടച്ചുകൊണ്ടിരിക്കുന്ന കാമുകൻ പെട്ടെന്ന് ആ സ്റ്റിക് അവിടെവച്ചു ശേഷം തന്റെ കാമുകിയെ എടുത്ത് അടുക്കളയുടെ സ്ലാബിന്റെ പുറത്ത് ഇരുത്തുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. കാമുകന്റെ ഈ രീതി കണ്ട കാമുകി എന്തോ പ്രതീക്ഷിച്ചു... പക്ഷെ കാമുകിയെ മുകളിലിരുത്തിയ കാമുകന്‍ പിന്നെ ചെയ്തത് എന്താണെന്നോ അവള്‍ നിന്ന ഭാഗം തുടക്കുകയാണ്.  പാവം കാമുകി ഇതിനായിരുന്നോ എന്ന് ചിന്തിച്ചിരുന്നു പോയി.  കാമുകന്റെ തമാശയാണെന്ന് മനസിലാക്കാത്ത കാമുകി പ്രതീക്ഷിച്ചത് കാമുകന്റെ ചുംബനമാണ്. എന്നാൽ കാമുകനോ അവളെ സ്ലാബിൽ ഇരുത്തിയ ശേഷം തറ വൃത്തിയാക്കുന്ന തിരക്കിലാക്കുകയായിരുന്നു. എന്തായാലും ഈ വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും കാണുകയും ചിരി നിർത്താൻ പ്രയാസപ്പെടുകയുമാണ്. വീഡിയോ കാണാം... 


Also Read:  Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ



Also Read: മീൻ കാണിച്ച് നദിയിലെ മറ്റ് ജീവികളെ ആകർഷിക്കാൻ ശ്രമിച്ച് യുവാവ്, പക്ഷെ വന്നതോ..! വീഡിയോ വൈറൽ


രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ videolucu.funny എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ നെറ്റിസൺമാർക്കും വലിയ രീതിയിൽ ഇഷ്ടപ്പെട്ടിട്ടുണ്ട്.  വീഡിയോയ്ക്ക് നിരവധി ലൈക്‌സും വ്യൂസും ലഭിച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.