Viral Video: വിവാഹത്തിലെ പ്രഥമ ആകർഷണ കേന്ദ്രം വധൂവരന്മാരാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെ വിവാഹത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരുടേയും ശ്രദ്ധ ഇരുവരിലും തന്നെയായിരിക്കും. അതുപോലെ വിവാഹ ദിനത്തിൽ വരനും വധുവിന്റെ സഹോദരിയും തമ്മിലും രസകരമായ തമാശകളും ഉണ്ടാകാറുണ്ട്. അത് പലപ്പോഴും നമുക്ക് നമ്മുടെ ചിരി നിയന്ത്രിക്കാൻ കഴിയാറുമില്ല.  മാത്രമല്ല ഇത്തരം സംഭവങ്ങൾ എന്നും എല്ലാവരുടേയും മനസിൽ നിൽക്കുകയും ചെയ്യും.  ഇപ്പോഴിതാ വരന്റെയും വധുവിന്റെ സഹോദരിയുടേയും ഇടയിലുള്ള രസകരമായ സംഭവത്തിന്റെ വീഡീയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോയിൽ വരൻ വധുവിന്റെ സഹോദരിയോട്‌ ആവശ്യപ്പെടുന്ന കാര്യം കേട്ട് അവിടെ കൂടിനിന്നവർക്ക് ചിരി അടക്കാൻ കഴിയാത്ത അവസ്ഥയാകുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ


പുറത്തുവന്ന വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാകും  വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണെന്ന്.  വധുവരന്മാർ അടുത്തടുത്തിരിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരുടേയും ചുറ്റും ബന്ധുക്കളും നിൽപ്പുണ്ട്.  വീഡിയോ കാണുമ്പോൾ മനസിലാകുന്നത് വധുവിന്റെ സഹോദരി വരനോട് ഗിഫ്റ്റ് ചോദിക്കുകയാണ്.  ഇതുകേട്ട വരൻ ഒരു കവിത ചൊല്ലുകയും അടുത്ത കവിത ചൊല്ലണമെങ്കിൽ സാലി (വധുവിന്റെ സഹോദരി) അഞ്ച് ചുംബനം നൽകണമെന്നും ഡിമാൻഡ് ചെയ്യുന്നതാണ്.  ശേഷം വീഡിയോയിൽ കാണുന്നത് കണ്ടാൽ ശരിക്കും ഞെട്ടും.  കേട്ട് നിന്നവർ ആദ്യം ഒന്ന് പകച്ചുപോയി എങ്കിലും പിന്നീട് എല്ലാവരും ചിരി അടക്കാൻ ബുദ്ധിമുട്ടുന്നതും നിങ്ങൾക്ക് കാണാം. 


Also Read: കാമുകന്റെ മുന്നിൽ വെച്ച് കാമുകിയെ ഉമ്മ വച്ചു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 



Also Read: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


വരന്റെയും വധുവിന്റെയും രസകരമായ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ witty_wedding എന്ന പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 52.5 k വ്യൂസും നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  എന്തായാലും വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.