Viral Video : കാമുകിയുടെ വിവാഹത്തിന് വരന്റെ കാല് പിടിച്ച് കാമുകൻ; വീഡിയോ വൈറൽ
Viral Bride Groom Video : ഫൺടാപ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ സമയം കൂടുതലായി ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ദിനംപ്രതി ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെ ഉണ്ടാകാറുണ്ട്. സാന്തായുഷ്‌കാരമായ അന്തരീക്ഷവും ആളുകളുടെ കുസൃതിയും, തമാശകളും ഒക്കെ ചേർന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകൾക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാൻ കാരണം. എന്നാൽ ഇപ്പോൾ ആളുകളെ ഞെട്ടിച്ച ഒരു വിവാഹ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
കാമുകിയുടെ വിവാഹത്തിന് കല്യാണം മുടക്കാൻ കാമുകിയുടേയും വരന്റെയും കാല് പിടിക്കുന്ന കാമുകന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോയിൽ വധുവും വരനും മണ്ഡപത്തിൽ ഇരിക്കുന്നത് കാണാം. കല്യാണ ചടങ്ങുകൾ നടന്ന് വരികെയാണെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. പെട്ടെന്ന് മണ്ഡപത്തിലേക്ക് കയറി വരുന്ന കാമുകൻ ചെയ്യുന്നത് കണ്ട് വധുവും വരനും ബന്ധുക്കളും ഒക്കെ ഞെട്ടിതരിച്ചിരിക്കുകയാണ്.
ALSO READ: Viral Video: കമിതാക്കൾ നടുറോഡിൽ ചെയ്തത് കണ്ടോ? വീഡിയോ വൈറൽ
ഫൺടാപ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയിൽ കാമുകി തടഞ്ഞിട്ടും കാമുകൻ മാറി മാറി വധുവിന്റെയും വരന്റെയും കാലിൽ വീഴുകയാണ്. ഇരുവരും കാമുകനെ എഴുനേൽക്കിപ്പാൻ ശ്രമിക്കുന്നുണ്ടെങ്കിലും വരൻ വഴങ്ങുന്നില്ല. ഒപ്പം കാമുകനെ കൂടെ വന്നയാളും ഇവരുടെ ബന്ധുക്കളും ഒക്കെ എഴുനേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...