Viral Video:  നിരവധി തരത്തിലുള്ള വീഡിയോ കൊണ്ട് നിറഞ്ഞ ഒരു ലോകം തന്നെയാണ് സോഷ്യൽ മീഡിയ.  ഇവിടെ പലതരത്തിലുള്ള പല വിഷയത്തിലുള്ള വീഡിയോകളാണ് പലപ്പോഴും വൈറലാകാറുള്ളത്.  അതിൽ വിവാഹം വളരെ പ്രധാനമാണ്.  വിവാഹ സീസൺ ആയാലും ശരി അല്ലെങ്കിലും ശരി വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  പലപ്പോഴും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാനായി വധൂവരന്മാർ കാട്ടികൂട്ടുന്ന കുസൃതിയായിരിക്കും എന്നാൽ മറ്റു ചിലപ്പോൾ അവരുടെ ബന്ധുക്കൾ ഒപ്പിക്കുന്ന തമാശകളായിരിക്കും അതുമല്ലെങ്കിൽ വിവാഹത്തിനിടയിൽ നടക്കുന്ന തല്ലുമാല അങ്ങനെ നിരവധി തരത്തിലുള്ള വീഡിയോകൾ നിങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ കലാനാണ് സാധിക്കും.  അത്തരത്തിൽ വധൂവരന്മാരുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ


വീഡിയോയിൽ ഇരുവരും വിവാഹ മണ്ഡപത്തിൽ ഇരിക്കുകയാണ് മാത്രമല്ല ഇവിടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും നടക്കുകയാണ്. അടുത്ത ചടങ്ങ് വധുവിന് സിന്ദൂരം അണിയിക്കുന്നതാണ്.  സിന്ദൂരം അണിയിക്കുന്നതിനിടെ വരൻ ഒപ്പിച്ച കുസൃതിയാണ് വൈറലാകുന്നത്. കുങ്കുമം ചാർത്തുന്നതിനിടയിലായതുകൊണ്ട് ആരും കണ്ടുകാണില്ല എന്നാണ് വരൻ വിചാരിച്ചതെങ്കിലും അവിടെ കൂടിനിന്നവർ അത് കാണുകയായിരുന്നു.  മാത്രമല്ല മുന്നിൽ നിൽക്കുന്നവർ ചുംബന വിവരം പറയുന്നത് കേട്ട് അത് കാണാൻ വേണ്ടി എത്തിനോക്കുന്ന ആളുകളേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ശരിക്കും പറഞ്ഞാൽ ഇതിനിടയിൽ കാണേണ്ടത് വധുവിന്റെ മുഖമാണ്.  നാണിച്ചു ചമ്മി മുഖം കുനിച്ചിരിക്കുന്ന വധുവിന്റെ മുഖത്തിന് ഇതോടെ ഒന്നുകൂടി ഭംഗിയേറിയെന്നുവേണം പറയാൻ.  അപ്രതീക്ഷിത ചുംബനത്തിൽ കവിൾ തുടുത്ത വധുവിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്.  വീഡിയോ കുറച്ചു പഴയതാണെങ്കിലും അതിന്റെ മനോഹാരിത പുതുമ വർധിപ്പിക്കുന്നു.  വീഡിയോ കാണാം...


Also Read: Viral Video: സ്‌കൂൾ അങ്കണത്തിൽ ആലിംഗനം, ചുംബനം... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ



Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


വരൻ ഒപ്പിച്ച ഈ റൊമാന്റിക് രംഗം കണ്ട കൂടിനിന്നവർ ശരിക്കും ചിരിച്ചു മറിയുകയാണ്.  വീഡിയോ കേരളത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ടതാണ് എന്നാണ് തോന്നുന്നത്.  ഈ വീഡിയോ weddingworldpage എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.  വീഡിയോയ്ക്ക് ധാരാളം വ്യൂസും ലൈക്‌സും കമന്റുകളുമൊക്കെ ലഭിച്ചിട്ടുണ്ട്.  വീഡിയോ ശരിക്കും മനോഹരമാണ്, വീണ്ടും വീണ്ടും കാണാൻ തോന്നും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.