Viral Video: സാധാരണ വിവാഹത്തെ കുറിച്ച് പറയുമ്പോൾ അതൊക്കെ നമ്മൾ വിചാരിക്കുമ്പോലെയല്ല ഒക്കെ നേരത്തെ തീരുമാനിച്ചിട്ടുണ്ടാകും 'ഇന്നയാൾക്ക് ഇന്നയാൾ' എന്നാണല്ലോ. വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നിങ്ങനെ നിരവധി അഭിപ്രായങ്ങൾ കേട്ടിട്ടുണ്ടാകും അല്ലെ. ചിലപ്പോൾ ചില ജോഡികൾ ഒന്നിനൊന്ന് മികച്ചതായിരിക്കും ചിലത് ഓക്കേ ആയിരിക്കും എന്നാൽ ചിലത് പ്രായവ്യത്യാസമോ അല്ലെങ്കിൽ ഒരു ചേർച്ചയോ ഇല്ലാത്തതും ആയിരിക്കും.  എല്ലാം ശരിക്കും പറഞ്ഞാൽ ഒരു ഭാഗ്യം തന്നെയാണ്. അത്തരത്തിലുള്ള ഒരു ജോഡിയാണ് ഇപ്പോൾ ആളുകളെ അത്ഭുതപ്പെടുത്തുന്നത്. ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ഈ വീഡിയോ കണ്ടശേഷം ആളുകൾ ശരിക്കും അമ്പരപ്പിലാണ്.  ഇതെന്തൊരു ജോഡിയാണെന്ന ഞെട്ടലിൽ ആണ് വീഡിയോ കണ്ടവർ.  ഒരുപക്ഷെ പ്രായവ്യത്യസമുള്ള വധുവരന്മാരെ നിങ്ങളും കണ്ടിട്ടുണ്ടാകും അത് ചെറിയ വ്യത്യസ്തമായിരിക്കും.  എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ ആളുകളെ ശരിക്കും ചിന്തയിൽ ആക്കിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വധു ചിരിച്ചുകൊണ്ട് തന്റെ അടുത്തിരിക്കുന്ന പ്രായമായ വ്യക്തിയോട് ഐ ലവ് യു പറയുന്നത്, അയാൾ വരനാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും വീഡിയോ കണ്ടാൽ അങ്ങനെയേ തോന്നൂ. സുന്ദരിയായ വധു തന്റെ അരികിൽ ഇരിക്കുന്ന പ്രായമായ വരനോട് I LOVE YOU പറഞ്ഞയുടൻ അയാളും  തിരിച്ച് I love you പറയുന്നുണ്ട്.  രണ്ടുപേരുടേയും മുഖത്ത് പൊട്ടിവിരിയുന്ന സന്തോഷം കണ്ടാൽ തോന്നും ഇവർ ഹാപ്പിയാണെന്ന്. വീഡിയോ കാണാം...


Also Read: ഇങ്ങനേയും പറ്റിക്കാമോ... കാമുകനെ പറ്റിച്ച കാമുകിയെ കണ്ടോ?വീഡിയോ കണ്ടാൽ ഞെട്ടും..! 


 



Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ 


വധു 'ഐ ലവ് യു' എന്ന് പറയുക മാത്രമല്ല വയോധികന്റെ നെറ്റിയിൽ ചുംബിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് ആളുകൾ ശരിക്കും അമ്പരന്നു പോയത്. ശേഷം വീഡിയോയിൽ നിങ്ങൾക്ക് ഒരു മീം കാണാൻ സാധിക്കും അതിൽ ഒരാൾ ഓടിപ്പോയി വെള്ളത്തിലേക്ക് ചാടുന്നത് കാണാൻ കഴിയും. അമ്പരപ്പുണ്ടാകുന്ന ഈ വീഡിയോ couple_official_page എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം  അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ്‌ ലഭിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 241 കെ വ്യൂസും 12k ലൈക്‌സും ലഭിച്ചിട്ടുണ്ട്.  വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ വൈറൽ ആകുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.