Viral Video: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: പങ്കാളിയുമായുള്ള ബന്ധം എത്രത്തോളം ദൃഢമാണോ അത്രത്തോളം മികച്ചതായിരിക്കും എന്നാണ് പറയപ്പെടുന്നത്. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.
Viral Video: വിവാഹവുമായി ബന്ധപ്പെട്ട നിരവധി തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിൽ ചിലപ്പോൾ രസകരമായതും അത്ഭുതപ്പെടുത്തുന്നതും ചിലപ്പോൾ ഹൃദയം സ്പർശിക്കുന്നതുമായ വീഡിയോകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹദിനം വധുവിനേയും ബന്ധുക്കളേയും സംബന്ധിച്ചിടത്തോളം സന്തോഷവും ദുഃഖവും കലർന്ന ഒരു ദിനമാണ്.
Also Read: Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി... വീഡിയോ കണ്ടാൽ ഞെട്ടും..!
ഒരു രീതിയിൽ വിവാഹം നന്നായി നടന്നുവെന്ന ആശ്വാസവും എന്നാൽ മറുവശത്ത് തന്റെ മകൾ മറ്റൊരു വീട്ടിലേക്ക് പോകുന്നതിന്റെ ദുഃഖവും. വധുവിനായാലും പ്രിയപ്പെട്ടവരെ വിട്ടുപിരിയുന്നതിനുള്ള വിഷമവും എന്നാൽ പ്രിയനുമായി ഒന്നിച്ചു ജീവിക്കാമെന്നുള്ള സന്തോഷവും. എന്തൊക്കെയാണെങ്കിലും പങ്കാളിയുമായുള്ള ബന്ധം എത്രത്തോളം ദൃഢമാണോ അത്രത്തോളം മികച്ചതായിരിക്കും ബന്ധം എന്നാണ് പറയപ്പെടുന്നത്. അത് നമുക്ക് മനസിലാകുന്നത് വിവാഹവേദിയിൽ വധുവിനായി കാത്തിരിക്കുന്ന വരന്റെ മുൻപിലേക്ക് പെട്ടെന്ന് വധു നടന്നുവരുമ്പോൾ ഉണ്ടാകുന്ന വികാരത്തിൽ നിന്നുമാണ്.
Also Read: കൊത്താൻ ആഞ്ഞ് മൂർഖൻ, കഴുത്തിന് പിടിച്ച് കീരി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ചില സമയത്ത് നമുക്ക് കാണാൻ കഴിയും വരന്റെ മുഖം കാണുമ്പോൾ പെട്ടെന്ന് കണ്ണുനയുന്ന വധുവിനെ അല്ലെ. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ നടക്കുന്നതും. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മണ്ഡപത്തിൽ വധുവിനേയും കാത്ത് ആകാംക്ഷയോടെ ഇരിക്കുന്ന വരനെ. അതുപോലെ വധുവും വരന്റെ അടുത്തെത്താൻ ആഗ്രഹിക്കുന്നുണ്ട്. ഒടുവിൽ മണ്ഡപത്തിലേക്ക് നടന്നുവരുന്ന വധു വരനെ കണ്ടതും ഇമോഷണലാകുന്നതാണ് വീഡിയോ. ശരിക്കും വരനെ കണ്ടപ്പോൾ വധുവിന്റെ മുഖം ചുവന്ന് തുടുത്ത് കണ്ണിൽനിന്നും കണ്ണുനീര് അടർന്നുവീഴുകയായിരുന്നു.
Also Read: Viral Video: ആദ്യം നാണം.. പിന്നെ വരന്റെ പെർഫോമൻസ്..! വീഡിയോ വൈറൽ
വധുവിന്റെ പതിയെ പതിയെയുള്ള എൻട്രിയും വരൻ നോക്കിയിരിക്കുന്നതും ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ് ശേഷം വരനെ കണ്ട് വികാരാധീനയായി വധുവും പിന്നീട് വധുവിന്റെ കണ്ണുനിറഞ്ഞു കണ്ടപ്പോൾ വരന്റെ കണ്ണ് ഈറനണിയുന്നതും നമുക്ക് വിഡിയോയിൽ കാണാൻ കഴിയും. അതിലേറെ രസം വധുവിന്റെ കണ്ണ് നിറയുന്നത് കണ്ട ബന്ധുക്കളുടെ അവസ്ഥയാണ്. അവരുടെയും കണ്ണുകൾ ഈറനണിഞ്ഞു. വീഡിയോ കാണാം...
Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ശരിക്കും പറഞ്ഞാൽ ഒരു ഹൃദയസ്പർശിയായ വീഡിയോ. ശേഷം വധു കൈകൾ കൂപ്പി ഇരിക്കുന്നതും വരൻ താലിയണിയിക്കുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും. എന്തായാലും തെന്നിന്ത്യൻ വിവാഹത്തിന്റെ ഈ വീഡിയോ ആളുകൾക്ക് വളരെയധികം ഇഷ്ടമാകുകയും അതുകൊണ്ടുതന്നെ വൈറലുകയുമാണ്. eternalweddingstm എന്ന ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് നിരവധി കമ്റ്റുകളാണ് ലഭിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 5 M വ്യൂസും 454 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...