Viral Video: സോഷ്യൽ മീഡിയയുടെ രസകരമായ ലോകത്ത് വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് അപ്‌ലോഡ് ചെയ്യാറുള്ളത്.  ഇതിൽ ചില വീഡിയോകൾ പോസ്റ്റ് ചെയ്ത ഉടൻ തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്.  ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വിവാഹ വീഡിയോയാണ് തരംഗം സൃഷ്ടിക്കുന്നത്.  വീഡിയോ വധുവരന്മാരെ സംബന്ധിച്ചത് തന്നെയാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മണ്ഡപത്തിൽ വധു ഒപ്പിച്ച സൂത്രപ്പണിയും ശേഷം നാണിച്ചു ചമ്മുന്ന വരനേയും.  എന്തായാലും വീഡിയോയിലെ രസകരമായ ഈ ദൃശ്യം കണ്ടാൽ നിങ്ങൾക്കും ചിരി നിർത്താൻ കഴിയില്ല ഉറപ്പ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മൈക്ക് കയ്യിൽ കിട്ടിയതും പരിസരം മറന്ന് കുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


വളരെ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരനും വധുവും മണ്ഡപത്തിൽ ഇരിക്കുന്നത്.  ഒപ്പം പണ്ഡിറ്റ്ജി വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ പൂർത്തിയാക്കുകയാണ്.  ഇതിനിടയിൽ വരൻ  വധുവിനെ താലികെട്ടുന്ന ചടങ്ങാണ് കാണുന്നത്. ഇരുവരുടെയും ബന്ധുമിത്രാദികൾ വേദിയിൽ ഒപ്പമുണ്ട്. ആ സമയം വധു ഒപ്പിച്ച ഒരു കുസൃതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  അതായത് വരൻ താലി ചാർത്തി കൊണ്ടിരുന്നപ്പോൾ പ്രണയം തോന്നിയ വധുവിന്റെ നിയന്ത്രണത്തെ നഷ്ടപ്പെടുകയും ചുറ്റിനും ആളുകൾ നിൽപ്പുണ്ട് എന്നത് പോലും മറന്ന് വരന്റെ കവിളിൽ ചുംബനം നൽകുകയാണ്.  താലി ചാർത്തുന്നതിൽ ശ്രദ്ധിച്ചു നിന്ന വരൻ പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടുകയും നാണിച്ചു ചമ്മുന്നതും നിങ്ങൾക്ക് വിഡീയോയിൽ കാണാൻ കഴിയും.    വീഡിയോ ശരിക്കും രസകരമാണ്. വീഡിയോ കാണാം...


Also Read: മുയൽ നീന്തുന്ന മനോഹര ദൃശ്യം, വീഡിയോ കണ്ടാൽ ഞെട്ടും..! 



Also Read: പാർക്കിൽ വച്ച് ഭർത്താവിനോട് വഴക്കിട്ട ഭാര്യ ചെയ്തത്..! വീഡിയോ വൈറൽ 


സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്ന ഈ വീഡിയോ witty_wedding എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 157 k വ്യൂസും നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ