Viral Video: മറ്റൊരു സ്ത്രീയോട് സംസാരിച്ചിരുന്ന് വരൻ, ഒടുവിൽ കണ്ടുനിന്ന യുവാവ് ചെയ്തത്..! വീഡിയോ വൈറൽ
Viral Video: സോഷ്യൽ മീഡിയയിൽ ധാരാളം രസകരമായ വീഡിയോകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ വളരെ രസകരമായ ഒരു വീഡിയോ വൈറലാകുകയാണ് അതിൽ വരൻ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്ന തിരക്കിലാണ് ഇത് കണ്ടു നിന്ന യുവാവ് ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്.
Viral Video: പല തരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞ ഒരു ലോകമാണ് സോഷ്യൽ മീഡിയ. ചില വീഡിയോകൾ ആളുകളെ ചിലത് പഠിപ്പിക്കുന്നുവെങ്കിൽ മറ്റ് ചില വീഡിയോകൾ അവരെ വികാരഭരിതരാക്കുന്നു. എന്നാൽ ചിലപ്പോൾ കാണുന്ന വീഡിയോ കണ്ടാൽ പിന്നെ നമുക്ക് ചിരി നിർത്താൻ ബുദ്ധിമുട്ടാകും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാകുകയാണ്. ഇത് കണ്ടാൽ നിങ്ങളും ശരിക്കും ചിരിച്ചുപോകും. ഈ വീഡിയോ ഒരു വിവാഹ ചടങ്ങുമായി ബന്ധപ്പെട്ടതാണ്. അതിൽ വരൻ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്ന തിരക്കിലാണ്. വധുവിനെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല ഇത് കണ്ടുനിന്ന ഒരു യുവാവ് എന്താണ് ചെയ്തതെന്ന് കണ്ടോ..! എന്തായാലും അതൊന്ന് കാണേണ്ടതു തന്നെയാണ്.
വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ ചടങ്ങുകൾ നടക്കുന്നത്. വരന്റെ പ്രായം വധുവിനേക്കാൾ കുറച്ചു കൂടുതലാണെന്നാണ് വീഡിയോയിൽ കാണുമ്പോൾ തോന്നുന്നത്. വധുവും വരനൊപ്പം സ്റ്റേജിൽ ഇരിപ്പുണ്ട്. എന്നാൽ വരൻ വധുവിനെ തീരെ മൈൻഡ് ചെയ്യാതെ തന്റെ അടുത്ത് ഇരിക്കുന്ന മറ്റൊരു സ്ത്രീയോട് ഭയങ്കര സംസാരം. ഇതിനിടയിൽ സംഭവിക്കുന്ന ഒരു കാര്യമാണ് നിങ്ങളെ ചിരി അടക്കാൻ വയ്യാത്ത അവസ്ഥയിലെത്തിക്കുന്നത്. വരൻ മറ്റൊരു സ്ത്രീയോട് സംസാരിക്കുന്ന തിരക്കിലായിരിക്കുമ്പോൾ സ്റ്റേജിന് പിന്നിൽ നിന്നും ഒരു യുവാവ് മണ്ഡപത്തിൽ കയറുകയും വധുവിന്റെ പിന്നിൽ വന്നു നിൽക്കുകയും ശേഷം അയാൾ സ്വന്തം കയ്യിൽ കൊണ്ടുവന്ന സിന്ദൂരം വധുവിന്റെ നെറുകയിൽ ചാർത്തുകയും ചെയ്യുന്നു. അതും ഒന്നും രണ്ടും തവണയൊന്നുമല്ല കേട്ടോ 5 തവണയാണ് യുവാവ് വധുവിന്റെ നെറുകയിൽ സിന്ദൂരം ചാർത്തിയത്. ഇതിൽ രസകരമായതും അതിശയിപ്പിക്കുന്നതുമായ ഒരു കാര്യം എന്നു പറയുന്നത് സ്റ്റേജിൽ ഇത്രയും നടന്നിട്ട് വരൻ ഇതൊന്നും അറിഞ്ഞില്ല എന്നതാണ്.
Also Read: കാട്ടാനയ്ക്ക് മുന്നിൽ കൂളായി ബൈക്കിലിരിക്കുന്ന യുവാവ്..! അതിരപ്പള്ളിയിലെ വീഡിയോ വൈറലാകുന്നു
വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും യുവാവ് വധുവിനെ സിന്ദൂരം അണിയിച്ച ശേഷം വധുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ഇറങ്ങി വരാൻ വധുവിനോട് ആംഗ്യം കാണിച്ച ശേഷം സ്റ്റേജിന്റെ പുറകു വശത്തുകൂടി ഇറങ്ങി പോകുന്നത്. വീഡിയോയിലെ കാഴ്ചയിൽ നിന്നും വധുവിനും അറിയാവുന്ന ആളാണ് ആ യുവാവ് എന്നാണ് തോന്നുന്നത്. കാരണം അതുകൊണ്ടാണാല്ലോ യുവാവ് വരാൻ പറഞ്ഞപ്പോൾ വധു ഒന്നും മിണ്ടാതെ കൂടെപ്പോയത്. വീഡിയോ കാണാൻ രസകരമായാത് കൊണ്ടുതന്നെ നല്ല രീതിയിൽ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കാണാം...
Also Read: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ
വൈറലാകുന്ന ഈ വീഡിയോ shitty.humours എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷെയർ ചെയ്തിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ 'മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ടുപോയി' എന്ന അവസ്ഥയായി വരന്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. വീഡിയോ ശരിക്കും വൈറലാകുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 154 k വ്യൂസും 12.6 k ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...