Viral Video: വിവാഹത്തിൽ പലതരത്തിലുള്ള രസകരമായ സംഭവങ്ങളും നടക്കാറുള്ളത് സാധാരണമാണ്. അത് എല്ലാവരെയും വളരെയധികം രസിപ്പിക്കാറുമുണ്ട്. രാജ്യത്തിന്റെ ഓരോ കോണുകളിലും വിവാഹങ്ങൾക്ക് വ്യത്യസ്ത ആചാരങ്ങളാണ് ഉള്ളത്. വിവാഹം നടക്കുന്ന വീട്ടിലെ അന്തരീക്ഷം എന്തൊക്കെ പറഞ്ഞാലും ശരിക്കും വ്യത്യസ്തമാണ്. ചിലപ്പോൾ വരന്റെയും വധുവിന്റെ സഹോദരിയുടെയും രസകരമായ സംഭവങ്ങളായിരിക്കാം അല്ലെങ്കിൽ വധുവിന്റെയും വരന്റെ അനിയന്റെയുമായിരിക്കും.  അല്ലെങ്കിൽ കൂട്ടുകാർ ഒപ്പിക്കുന്ന എന്തെങ്കിലും രസകരമായ സംഭവമായിരിക്കും. എന്തായാലും എന്തെങ്കിലും രസകരമായ സംഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരിക്കും വിവാഹം എന്നതിൽ സംശയമില്ല.  ഇപ്പോഴിതാ അത്തരത്തിലൊള്ളോരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരണമാല്യം അണിയിക്കുന്ന ചടങ്ങിന് ശേഷം വധൂവരന്മാർ ഒരു കസേരയിൽ ഇരിക്കുന്നത്. അപ്പോൾ വരന്റെയടുത്തേക്ക് വധുവിന്റെ സഹോദരിമാർ വരുന്നുണ്ട് അതിനുശേഷം സംഭവിച്ചത് കണ്ടാൽ നിങ്ങളും ചിരി നിർത്താൻ ബുദ്ധിമുട്ടും സംശയമില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിവാഹച്ചടങ്ങിൽ സുഹൃത്ത് നൽകിയ സമ്മാനം കണ്ട് നാണിച്ച് വരൻ, ഒപ്പം വധുവും..! വീഡിയോ വൈറൽ 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധൂവരന്മാർ ജയമാലയുടെ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഒരു കസേരയിൽ ഇരിക്കുന്നത്.  രണ്ടുപേരും ഒന്ന് വിശ്രമിക്കുമ്പോഴായിരുന്നു വധുവിന്റെ അനിയത്തിമാരുടെ രംഗപ്രവേശനം.  അവർ വരന് മധുരം നൽകുക എന്ന ചടങ്ങിനായി എത്തിയതായിരുന്നു.  അതിൽ ഒരാൾ വരന് മധുരം നൽകാൻ മുന്നോട്ടു വരുന്നുണ്ട്.  ക്യാമറയൊക്കെ നോക്കി വരന് മധുരം നൽകാൻ അനിയത്തി  മുന്നോട്ട് വന്നെങ്കിലും മധുരം വരന് കൊടുക്കാൻ ശരിക്കും ഉദ്ദേശമില്ലായിരുന്നു പകരം ഒന്ന് കാണിച്ചിട്ട് കൈ വലിക്കാനായിരുന്നു ലക്‌ഷ്യം.  എന്നാൽ അത് മനസിലാക്കിയിട്ടെന്നവണ്ണം വരന്റെ മുന്നിലേക്ക് മധുരം നീട്ടിയപ്പോൾ പെട്ടെന്ന് അനിയത്തിയുടെ കയ്യിലേക്ക് വരൻ ചാടിപിടിക്കുകയും അനിയത്തി പുറകോട്ട് കൈവലിക്കുകയും മധുരം തിന്നാൽ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് കാണാം.  ഇതിനിടയിൽ പിടിവലിയിൽ മധുരം തെറിച്ചു പോകുകയും പകരം അബദ്ധത്തിൽ ഒരു ഉമ്മ നൽകുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാം. മധുരം നൽകുന്ന ചടങ്ങിനേക്കാൾ രസമായിരുന്നു അതിന്‌ ശേഷം നടന്നത്. വീഡിയോ കാണാം...


Also Read: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Bhutni_ke (@bhutni_ke_memes)


Also Read: Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ 


മധുരം നൽകേണ്ടിടത്ത് ചുംബനം നൽകിയത് കണ്ടപ്പോൾ അവിടെ കൂടിയിരുന്നവർ ചിരിച്ചതിനൊപ്പം വധുവിനും ചിരി അടക്കാൻ കഴിഞ്ഞില്ല.  ആദ്യം ഒന്ന് ഞെട്ടിയ വരനും പിന്നീട് ചിരിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വിവാഹവുമായി ബന്ധപ്പെട്ട ഈ വീഡിയോ സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഗംഭീരമായ രീതിയിൽ വൈറലാകുകയാണ്.  ഈ വീഡിയോ bhutni_ke_memes എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. വീഡിയോ കണ്ടാൽ നിങ്ങൾക്കും ചിരി നിർത്താൻ കഴിയില്ല എന്നത് സത്യമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.