നോയിഡ: ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന് പ്രതികാരമായി കാർ ക്ലീനർ വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് നശിപ്പിച്ചു. നോയിഡ സെക്ടർ 75-ൽ ആണ് സംഭവം. പ്രതി രാംരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം. നോയിഡയിലെ ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിൽ കാർ ക്ലീനറായിരുന്നു രാംരാജ്. രാംരാജിൻറെ ജോലിയിൽ ചില പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ഹൗസിംഗ് സൊസൈറ്റിക്കാർ തന്നെയാണ് ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നാലെയാണ് ഹൗസിംഗ് സൊസൈറ്റിയിലെ 10-ൽ അധികം കാറുകളിൽ രാംരാജ് ആസിഡ് ഒഴിച്ചത്. രാത്രി 9 മണിയോടെയാണ് സംഭവം. ഇതിൻറെ സിസി ടീവി ദൃശ്യങ്ങൾ കൂടി കണ്ടെത്തിയതോടെ സൊസൈറ്റി അംഗങ്ങൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതേ തുടർന്ന് സെക്ടർ 115 പോലീസ് സ്റ്റേഷൻ രാംരാജിനെതിരെ കേസെടുത്തു.


 



കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഐപിസി 427-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഏകദേശം 25 വയസ്സ് പ്രായമുള്ള പ്രതി 2016 മുതൽ സൊസൈറ്റിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ രാംരാജിനെ റിമാൻഡ് ചെയ്തു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.