Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനവും വന്‍ തോതിൽ അപ്‌ലോഡ്‌ ചെയ്യാറുണ്ട്. ഇത്തരം വീഡിയോകൾ കാണാന്‍ ഇഷ്ടമുള്ളവരുടെ എണ്ണത്തിലുള്ള കൂടുതല്‍ കാരണം ഈ വീഡിയോകള്‍ പെട്ടെന്നുതന്നെ വൈറലാകാറുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പാമ്പും കഴുകനും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍..!


ഇത്തരം വീഡിയോകളിൽ ചില സമയത്ത് മൃഗങ്ങൾ പരസ്പരം പോരടിക്കുന്നത് കാണാം എന്നാല്‍ ചിലപ്പോള്‍ സ്നേഹിക്കുന്നതും കാണാം. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അതിൽ ഒരു മാനിനെ വേട്ടയാടാൻ ശ്രമിക്കുന്ന ചീറ്റപ്പുലിയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. 


Also Read: Viral Video: തല്ലുകൂടുന്ന കലമാനുകളെ ആക്രമിക്കാന്‍ എത്തുന്ന പുള്ളിപ്പുലി, വീഡിയോ വൈറല്‍


വീഡിയോയില്‍ ജീവനും കൊണ്ട് പായുന്ന മാനിനെ ഒന്ന് കാണേണ്ടത് തന്നെയാണ്.  പക്ഷെ കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയായ ചീറ്റപ്പുലിയില്‍ നിന്നും രക്ഷനേടുക ചിന്തിക്കുന്നതിലും അപ്പുറമാണ്.   എന്തായാലും വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 


Also Read: Viral Video: വരണമാല്യം ചാർത്തുന്നതിനിടെ വധൂവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ


വന്യ മൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ കാട്ടിൽ ഒരു മാനിന്റെ പുറകെ പായുന്ന ചീറ്റയേയും ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന മാനിനേയും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. മാനിന്റെ കഠിന പ്രയത്നം വെള്ളത്തിലായതുപോലെ ഒടുവില്‍ ചീറ്റ മാനിനെ പിടിച്ചടക്കുകയും ചെയ്യുന്നു. വീഡിയോ കാണാം...


 



വൈറലാകുന്ന ഈ വീഡിയോ  wonderdixe എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാനിനെ പിന്തുടരുന്ന ചീറ്റ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ  പങ്കുവെച്ചിരിക്കുന്നത്.  നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.  എന്തിനേറെ ഈ വീഡിയോ കണ്ടിട്ട് 'റഷ്യ-യുക്രൈന്‍' എന്നുപോലും ചില ഉപഭോക്താക്കള്‍ കമന്റ് ചെയ്തിട്ടുണ്ട്.  


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.