Viral Video: മേഘ വിസ്ഫോടനം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ.. വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മേഘസ്ഫോടനത്തിന്റെ ലൈവ് വീഡിയോ.
Viral Video: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജന ജീവിതത്തെ ദുരിതത്തിലാക്കുന്ന വിധത്തിൽ കനത്ത മഴ പെയ്യുകയാണ്. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ പാർവതി താഴ്‌വരയിൽ മേഘ വിസ്ഫോടനം സംഭവിച്ച് നിരവധി ആളുകൾ ഒഴുകിപ്പോയിരുന്നു. ഈ ദുരന്തത്തെത്തുടർന്ന് വൻ നാശനഷ്ടമുണ്ടാകുകയും ചെയ്തു. മേഘ വിസ്ഫോടനം സംഭവിച്ചുവെന്ന് നാം പലപ്പോഴും കേൾക്കാറുണ്ട് എങ്കിലും ഇതെന്താണ് സംഭവം എന്ന് നമ്മൾ കണ്ടിട്ടില്ല അല്ലെ? എന്നാൽ ഇപ്പോൾ ഇതിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അതിൽ മേഘ വിസ്ഫോടനം എങ്ങനെ നടക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. വീഡിയോയിൽ നിങ്ങൾക്ക് കാണാം മേഘ വിസ്ഫോടനം നടന്ന ഉടനെ വെള്ളം അതിവേഗം ഭൂമിയിലേക്ക് പതിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മഴ ഒന്ന് കനക്കുമ്പോൾ തന്നെ എന്തായിരിക്കും അവസ്ഥ എന്നത് നിങ്ങൾക്ക് അറിയാവുന്ന കാര്യമാണല്ലോ. സാധാരണയിൽ കവിഞ്ഞു മഴ പെയ്യുമ്പോഴേ ശരിക്കും പേടിയാണ്. കാരണം മഴ സാധാരണ രീതിയിൽ നിന്നും ഒന്നു കൂടിയാൽ പിന്നെ വെള്ളപ്പൊക്കവും മറ്റ് നാശനഷ്ടങ്ങളുമോക്കെയുണ്ടാകും.
Also Read: ലേഡി തല! ധോണി സ്റ്റൈലിൽ ലങ്കൻ താരത്തെ പുറത്താക്കി ഇന്ത്യയുടെ യസ്തിക ഭാട്ടിയ; വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ സമാന ദൃശ്യമാണ് കാണുന്നത്. മലനിരകളോട് ചേർന്നുള്ള ഒരു നദി നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും അവിടെ പെട്ടെന്ന് മേഘവിസ്‌ഫോടനം സംഭവിക്കുന്നതാണ് കാണാൻ കഴിയുന്നത്. ശേഷം എത്ര വേഗത്തിലാണ് വെള്ളം നദിയിലേക്ക് വീഴുന്നതെന്ന് ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ കാണാം...
Also Read: മയിലുകളുടെ പറക്കൽ മത്സരം കാണണോ, ഈ വീഡിയോ കണ്ട് നോക്കൂ...
ഈ വീഡിയോയിലൂടെ കാണുന്ന കാഴ്ച്ച ചിലപ്പോൾ മുൻപ് കണ്ടിട്ടുണ്ടാവില്ല. ഈ വീഡിയോ @wonderofscience എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഓസ്ട്രിയയിലെ മിൽസ്റ്റാറ്റ് തടാകത്തിന് മുകളിലുള്ള മേഘവിസ്ഫോടനത്തിന്റെ അതിശയകരമായ കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ ദൃശ്യം ഫോട്ടോഗ്രാഫർ പീറ്റർ മെയറാണ് തന്റെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തത്. ഈ വീഡിയോയ്ക്ക് ഇതുവരെ 7.9 M വ്യൂസാണ് ലഭിച്ചിരിക്കുന്നത്. അതുപോലെ 188.4 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. വെറും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നതോടെ ഇത് വൈറലാകുകയായിരുന്നു.
Also Read: Viral Video: ഭീമൻ പെരുമ്പാമ്പിനെ കിസ് ചെയ്ത് യുവതി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
വളരെ കുറച്ച് സമയത്തിനുള്ളിൽ ഒരു ചെറിയപ്രദേശത്തു പെയ്തിറങ്ങുന്ന അതിശക്തമായ മഴയെയാണ് മേഘസ്ഫോടനം അഥവാ cloudburst എന്നു വിളിക്കുന്നത്. പലപ്പോഴും മിനിറ്റുകൾമാത്രം നീളുന്ന ഈ പ്രതിഭാസം വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കുമിടയാക്കാറുണ്ട്. കാറ്റിന്റെയും ഇടിമുഴക്കത്തിന്റെയും അകമ്പടിയോടെയാരംഭിക്കുന്ന മഴ, പെട്ടെന്നു ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ പ്രളയത്തിലാക്കുകയുംചെയ്യും. പൊതുവേപറഞ്ഞാൽ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽക്കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനമെന്നു കരുതാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...