Viral Video: പാമ്പും മംഗൂസും അഥവാ കീരിയുമായിട്ടുള്ള ശത്രുത ആർക്കും അറിയാത്ത കാര്യമൊന്നുമല്ല.  ഇരുവരും തമ്മിൽ കണ്ടാൽ പിന്നെ ഒന്നിന്റെ അന്ത്യം കണ്ടാൽ മാത്രമേ പിന്മാറുകയുള്ളു. പലപ്പോഴും കീരി തന്നെ പാമ്പിനെ കീഴ്പ്പെടുത്താറുമുണ്ട്.  വളരെ അപൂർവ്വമായി ഇരുവരും ചത്തു വീഴുന്നതും നമുക്ക് കാണാൻ കഴിയും.  എന്നാൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ വളരെ വ്യത്യസ്തമാണ്.  മൂർഖനെ നിസാരമായി കണ്ട മംഗൂസിന് പറ്റിയ അബന്ധമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.  അത്തരത്തിലുള്ളൊരു ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു മൂർഖൻ വഴിയിലൂടെ ഇഴഞ്ഞു നീങ്ങുന്നത്.  പെട്ടെന്നാണ് മംഗൂസ് അവിടെയെത്തുന്നത്. പാമ്പിനെ കണ്ടതും ആക്രമിക്കാൻ തയ്യാറാകുകയായിരുന്നു മംഗൂസ്.  എന്നാൽ ഇത്തവണ തന്റെ പ്ലാൻ ശരിക്കും ചീറ്റിപ്പോയി.   തന്നെ ആക്രമിക്കാൻ വന്ന മംഗൂസിനെ പൂർണ്ണ ശക്തിയും ഉപയോഗിച്ച് കൊത്തി റെഡിയാക്കുകയാണ് മൂർഖൻ.  മൂർഖന്റെ പോരാട്ടം കണ്ട മംഗൂസിന് ശരിക്കും പിന്മാറേണ്ടി വന്നുവെന്നതാണ് സത്യം.  പരസ്പരം ശക്തമായി പോരാടിയ കീരിയും പാമ്പും ഒടുവിൽ പിന്മാറുകയായിരുന്നു.  വീഡിയോ കാണാം... 


Also Read: Shani Uday 2023: ശശ് മഹാപുരുഷ യോഗം ഈ രാശിക്കാർക്ക് ബിസിനസിലും കരിയറിലും നൽകും ഉന്നതി! 



Also Read: Viral Video: 18 അടി നീളമുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ 


 


പാമ്പ്-മംഗൂസ് പോരാട്ടത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. animals_powers എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 132 k വ്യൂസും ധാരാളം ലൈക്‌സും കമൻറുകളും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.