Viral Video: പാമ്പുകളെ കണ്ടാൽ തന്നെ ആളുകൾക്ക് പേടിയാണ്.  പാമ്പ് അത്തരത്തിലുള്ളൊരു ജീവിയാണ് അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മനുഷ്യ ജീവൻ അപഹരിക്കും. എന്നാൽ ചില ജീവികളുണ്ട് അതിനെ കണ്ടാൽ പാമ്പുകൾ ജീവനും കൊണ്ട് ഓടും.  അതിൽ മംഗൂസ്, മയിൽ, പരുന്ത് എന്നിവ ഉൾപ്പെടും.  അതുകൊണ്ടുതന്നെ ഇതിന്റെ മുന്നിൽ ചെന്നുപെടാതിരിക്കാൻ പാമ്പും ശ്രദ്ധിക്കാറുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Viral Video: താറാവിന് മുന്നിൽ അടിയറവ് പറഞ്ഞ് കടുവ..! വീഡിയോ വൈറൽ


ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ഒരു പാമ്പും കീരിയും തമ്മിലുള്ളതാണ്.  വീഡിയോയിൽ കാണുന്നത് മൂർഖനും കീരിയും തമ്മിലുള്ള ഒരു കടുത്ത പോരാട്ടമാണ്.  വീഡിയോ കണ്ടാൽ ശരിക്കും ഭയന്നുപോകും.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെട്ടെന്ന് കാട്ടിൽ ഒരു മൂർഖനും കീരിയും നേർക്കുനേർ വരുന്നത്.  
പിന്നെ സംഭവിക്കുന്നത് സ്വാഭാവികമായും ഇവർ കണ്ടാൽ എന്ത് സംഭവിക്കുമോ അതുതന്നെയാണ് രണ്ടുകൂടി മുട്ടൻ ഫൈറ്റ് തുടങ്ങി.  


Also Read: Viral Video: ആദ്യം നാണം.. പിന്നെ വരന്റെ പെർഫോമൻസ്..! വീഡിയോ വൈറൽ 


രണ്ടുപേരും തമ്മിലുള്ള ഏറ്റുമുട്ടൽ കണ്ടാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകും അത്രയ്ക്കുള്ള കടുത്ത പോരാട്ടമായിരുന്നു ഇരുവരും തമ്മിൽ നടന്നത്. ചിലപ്പോൾ പാമ്പ് കീരിയെ ആക്രമിക്കുന്നത് കാണാം എന്നാൽ ചിലപ്പോൾ കീരി പാമ്പിനേയും. ഒടുവിൽ പാമ്പ് കീരിയെ ഒരുപാട് തവണ കൊത്തുന്നതും നമുക്ക് കാണാൻ കഴിയും.  പിന്നെ കീരിയുണ്ടോ വിട്ടുകൊടുക്കുന്നത് പാമ്പിന്റെ കഴുത്തിലിട്ട് കടിക്കുന്നതും കാണാം. എന്തായാലും ഒടുവിൽ പാമ്പിനെ കടിച്ചുകൊന്ന കീരിയും മരിച്ചു വീഴുന്നതാണ് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത്.  വീഡിയോ കാണാം...


 



Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 


വീഡിയോയുടെ അവസാനം നിങ്ങൾക്ക് കാണാൻ കഴിയും മൂർഖനും കീരിയും ചത്തു കിടക്കുന്നത്.  വൈൽഡ് ആനിമൽസുമായി ബന്ധപ്പെട്ട ഈ വീഡിയോ africanwildlife1 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കീരിയും മൂർഖനും തമ്മിലുള്ള പോരാട്ടം എന്ന അടിക്കുറിപ്പോടെയാണ്‌ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.  ഈ വീഡിയോയ്ക്ക് ഇതുവരെ 177k വ്യൂസും അയ്യായിരത്തോളം ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.