Viral Video: പാമ്പ് എന്ന് കേൾക്കുമ്പോഴേ മനുഷ്യന്റെ കയ്യും കാലും വിറയ്ക്കും അല്ലെ?  അപ്പോൾ അതിനെ നേരിൽ കണ്ടാലോ.. ആ അവസ്ഥ വിവരിക്കാൻ പോലും കഴിയില്ല.  നില വഷളാകും എന്നതിൽ ഒരു സംശയവുമില്ല,   എന്നാൽ അപകടകാരിയായ പാമ്പിനെപ്പോലും പേടിയില്ലാത്തവരും ഉണ്ട് കേട്ടോ.  ചിലർ ഇതിനൊപ്പം ഇരുന്ന് കളിക്കുന്നതും നമുക്ക് കാണാൻ കഴിയും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ പെട്ടെന്ന് മുഖാമുഖം വന്ന മൂന്ന് മൂർഖന്മാരെ.  അതിലും ഭയാനകം അതിന് മുന്നിലിരിക്കുന്ന ഒരു ആൺകുട്ടിയാണ്.  ഒരു കൂസലുമില്ലാതെ ആള് മൂർഖന്മാരുടെ മുന്നിലിരിക്കുകയാണ്.  പിന്നെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും സംശയമില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ക്ലാസ്സിൽ വെച്ച് കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ..! വീഡിയോ വൈറൽ 


ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും അപകടകാരികളായ മൂന്ന് മൂർഖന്മാർ ഒരിടത്ത് നിൽക്കുന്നത്.  മൂവരും തമ്മിൽ ഏതാനും ഇഞ്ചിന്റെ അകലമേയുള്ളൂ.  പെട്ടന്നാണ് അവിടേക്ക് ഒരു ആൺകുട്ടി എത്തുന്നത്. പിന്നെ കാണുന്നത് ആ കുട്ടി ഒരു കൂസലുമില്ലാതെ മൂർഖന്മാരോട് കളിക്കുന്നതാണ്. ഇതിനിടയിൽ ഒരു മൂർഖൻ ആൺകുട്ടിയെ കൊത്താൻ ആയുന്നതും അവന്റെ പാന്റിൽ കടിച്ചു പിടിച്ചിരിക്കുന്നതും കുട്ടി പിറകിലോട്ട് ചാടി അതിന്റെ വാലിൽ പിടിച്ചു വലിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  വീഡിയോ കണ്ടാൽ ശരിക്കും ഭയന്നുപോകും. വീഡിയോ കാണാം...


Also Read: സ്കൂട്ടി കേടായെങ്കിലും താഴെയിറങ്ങാതെ കാമുകി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 



Also Read: കാളയുടെ ബൈക്ക് സവാരി കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടു നോക്കൂ..! വീഡിയോ വൈറൽ 


എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് നിങ്ങൾക്ക് വീഡിയോയിൽ നിന്നും മനസിലാകും.  ഒരു പക്ഷെ കുറച്ചുകൂടി അടുത്താണ് അവൻ നിന്നിരുന്നതെങ്കിൽ പണി പാളിയേനെ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.  വീഡിയോ കുറച്ച് പഴയതാണെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ആധിപത്യം സ്ഥാപിക്കുകയാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ Susanta Nanda തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ @susantananda3 യിൽ ആണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 62.1k വ്യൂസും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.