Viral Video: കരയിലും വെള്ളത്തിലും ഇരകളെ ആക്രമിക്കാൻ കഴിവുള്ള ഒരു ജീവിയാണ് മുതല.  പലപ്പോഴും നമ്മൾ വീഡിയോകളിൽ കണ്ടിട്ടുണ്ട് വെള്ളത്തിൽ പെരുമ്പാമ്പ്, സിംഹം എന്നിവയെ ആക്രമിക്കുന്നത്. വെള്ളത്തിൽ ഉരഗവർഗ്ഗത്തിൽപ്പെടുന്ന ശീതരക്തമുള്ള ജീവിയായ മുതല വെള്ളത്തിലോ വെള്ളത്തിനു സമീപമോ ആണ് ജീവിക്കുന്നത്.  എങ്കിലും ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ശൽക്കങ്ങളാൽ പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. മുതലയുടെ ശൽക്കങ്ങൾ വളരെ കടുപ്പമുള്ളവയാണ്. ഇവയ്ക്ക് ഏകദേശം അഞ്ച് മീറ്ററോളം നീളമുണ്ടാകും. ഇപ്പോഴിതാ മുതലയും ഒരു കുഞ്ഞു നായയുമായുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ നമുക്ക് കാണാൻ കഴിയും ഇത്രയും വലിയ മുതലയെ കണ്ടിട്ടുപോലും ഒരു കൂസലുമില്ലാതെ ഫൈറ്റ് ചെയ്യുന്ന നായക്കുട്ടിയെ. സിസ്‌വോ കണ്ടവർ ശരിക്കും വിരണ്ടുപോയി എന്നുവേണം പറയാൻ.  വീഡിയോ ഒന്ന് കണ്ടെണ്ടത് തന്നെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മുതല വെള്ളത്തിൽ നിന്നും കരയിലേക്ക് വന്നു കിടക്കുന്നത്. പെട്ടെന്നാണ് നായകുട്ടിയുടെ കണ്ണ് മുതലയിൽ പെടുന്നത്.  ഇതുകണ്ട ഉടനെ മുതലയുടെ മുന്നിലേക്ക് പാഞ്ഞെത്തുകയാണ് നായക്കുട്ടി അതും ഒരു ഭയവുമില്ലാതെ. നായയുടെ ബഹളം കണ്ട മുതല വെള്ളത്തിലേക്ക് ഓടി രക്ഷപ്പെടുന്നതും നിങ്ങൾക്ക് കാണാം.ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം...


Also Read: മൈക്ക് കയ്യിൽ കിട്ടിയതും പരിസരം മറന്ന് കുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ



ഈ ചെറിയ നായ എങ്ങനെ തന്നോട് ഫൈറ്റ് ചെയ്യാത്ത തയ്യാറിയായി എന്ന കാര്യത്തിൽ ശരിക്കും പറഞ്ഞാൽ മുതലയും ഒന്ന് ഞെട്ടിക്കാണുമെന്ന കാര്യത്തിൽ സംശയമില്ല.  ഈ വീഡിയോ @TheBest_Viral എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്.  വീഡിയോയിൽ രണ്ടുതവണ പേടിച്ചോടിയ മുതല മൂന്നാമത്തെ തവണ നായക്കുട്ടിയെയും കൊണ്ട് വെള്ളത്തിലേക്ക് പോകുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  എന്തായാലും വീഡിയോ നല്ല രീതിയിൽ വൈറലാകുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.