Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന താമസം വൈറലാകാറുണ്ട്.  അതിൽ കൂടുതലും സിംഹം, ചീറ്റ, പുള്ളിപ്പുലി എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകൾ കാണാനാണ് കൂടുതൽ പേർക്കും താൽപര്യം.  ഇപ്പോൾ വൈറലാകുന്ന വീഡിയോ മുതലയും സിംഹങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. കാട്ടിൽ സിംഹത്തിന് മുന്നിൽ ഒരു മൃഗങ്ങൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത പോലെ വെള്ളത്തിൽ മുതലയോട് പിടിച്ചു നിൽക്കാനും ആർക്കും കഴിയില്ല.  മുതലയെ സംബന്ധിച്ചുള്ള മറ്റൊരു ശ്രദ്ധേയമായ കാര്യം ഇത് വെള്ളത്തിൽ മാത്രമല്ല കരയിലും അപകടകാരിയാണ് എന്നതാണ്.  ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സിംഹങ്ങളുടെ ഒരു സംഘം നദീ തീരത്ത് മുതലയുമായി ഏറ്റുമുട്ടുന്നത്.  ശരിക്കും ആ പോരാട്ടം ഒന്ന് കാണേണ്ടത് തന്നെയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ


വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കൂട്ടം സിംഹങ്ങൾ പ്ലാനുണ്ടാക്കി നദിക്കരയിൽ നിൽക്കുന്നത്. ശേഷം മുതല വെള്ളത്തിൽ നിന്നും കരയിലേക്ക് എത്തിയതും സിംഹങ്ങൾ എല്ലാവരും ചേർന്ന് മുതലയെ വളയുന്നത്. മുതലയെ ഓരോരുത്തരായി പല ഭാഗത്തുനിന്നും ആക്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  എന്നാൽ ഒറ്റയ്ക്ക് നിന്നുകൊണ്ട് എല്ലാത്തിനെയും നല്ലൊരു പാഠം പഠിപ്പിക്കുകയാണ് മുതല. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോ കാണാം...


Also Read: Driving Licence എടുക്കാൻ ഇനി RTO യിൽ പോകേണ്ടതില്ല! അറിയാം പുതിയ നിയമം
 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Lions Daily (@lionsdaily_)


Also Read: RBI New Rule: ഈ നോട്ടുകൾ നിങ്ങളുടെ കയ്യിലുണ്ടെകിൽ ശ്രദ്ധിക്കുക! 


വേട്ടയാടുക എന്ന ഒറ്റ ഉദ്ദേശത്തോടെ മുതലയെ വളയാൻ എത്തിയതായിരുന്നു സിംഹങ്ങളുടെ സംഘം. എന്നാൽ മുതലയുടെ ഭയാനക രൂപം കണ്ട് അവിടെനിന്നും ഓടിപ്പോകുന്നതാണ് നല്ലതെന്ന് മനസ്സിലാക്കുകയായിരുന്നു സിംഹങ്ങൾ.  വൈറലാകുന്ന ഈ വീഡിയോ lionsdaily എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വെറും 35 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് ഏറെ ഇഷ്ടപ്പെട്ടിരിക്കുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 126k വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.  നിരവധിപേർ ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.