മായം ചേർന്നത് വേണ്ട, കുറച്ച് ഫ്രഷ് പാല് കുടിക്കാം; വൈറലായി പൂച്ചയുടെ രസകരമായ വീഡിയോ
വളർത്ത് മൃഗങ്ങളെ വളരെ സ്നേഹിക്കുന്ന ഒരാളാണതെന്നും പൂച്ചയുടെ പ്രവൃത്തി വളരെ രസകരമായിരിക്കുന്നുവെന്നുമാണ് പലരും കമന്റ് ചെയ്തത്.
വളർത്തുമൃഗങ്ങളുടെ വീഡിയോ പലതും വളരെ രസകരമായിരിക്കും. ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പശുവിനെ കറക്കുന്നതിനിടെ പാല് കുടിക്കാനെത്തിയതാണ് പൂച്ച. രസകരമായ വീഡിയോ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ട്വിറ്ററിൽ പങ്കുവച്ചത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. വളരെ രസകരമായ വീഡിയോയാണ് ഇതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
ഉടമ പശുവിനെ കറക്കുന്നത് വീഡിയോയിൽ കാണാം. അടുത്ത് ചെന്നിരുന്ന പൂച്ച ഇയാളുടെ കാലുകളിൽ തട്ടി ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഉടമ പശുവിന്റെ അകിടിൽ നിന്ന് പാൽ നേരെ പൂച്ചയ്ക്ക് ഒഴിച്ചുകൊടുത്തു. ഇതോടെ പൂച്ച സന്തോഷത്തിലായി. പശുവിൻപാലും നുകർന്ന് പൂച്ച സന്തോഷത്തോടെ ഇരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയെ അഭിനന്ദിച്ചത്. വളർത്ത് മൃഗങ്ങളെ വളരെ സ്നേഹിക്കുന്ന ഒരാളാണതെന്നും പൂച്ചയുടെ പ്രവൃത്തി വളരെ രസകരമായിരിക്കുന്നുവെന്നുമാണ് പലരും കമന്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...