ഇന്ന് ഒരു സ്ട്രെസ് റിലീഫ് എന്ന രീതിയിൽ മിക്ക ആളുകളും വൈറൽ വീഡിയോകൾ കാണാറുണ്ട്. രസകരവും പലപ്പോഴും നമ്മളെ ചിരിപ്പിക്കുന്നതുമാണ് ഇത്തരം വീഡിയോകൾ. അത് കൊണ്ട് തന്നെ എന്തെങ്കിലും മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകുമ്പോൾ അത് ഒഴിവാക്കാനായി പലരും ഇങ്ങനത്തെ വൈറൽ വീഡിയോകൾ കാണാറുണ്ട്. പലപ്പോഴും മൃ​ഗങ്ങളുടെ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാർ ഉണ്ടാകാറുണ്ട്. കൊച്ചു കുട്ടികളുടെ രസകരമായ വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു കൊച്ചു കുഞ്ഞിന്റെയും കുരങ്ങന്മാരുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

@magic._.editz_ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറിയ കുട്ടിയും കുറച്ച് കുരങ്ങുകളും തമ്മിലുള്ള വീഡിയോ ആണിത്. കുട്ടിയുടെ അടുത്ത് കുരങ്ങന്മാരെല്ലാം കൂടി വരികയാണ്. പേടിച്ച് മാറാതെ കുരങ്ങന്മാരെ തൊട്ടും തലോടിയും ഇരിക്കുകയാണ് കുട്ടി. കുരങ്ങുകൾക്ക് നടുവിലിരിക്കുകയാണ് കുട്ടി. അതിൽ ചില കുരങ്ങന്മാർ കുട്ടിയെയും ലാളിക്കാൻ ശ്രമിക്കുന്നുണ്ട്. മനോഹരമായ ദൃശ്യമാണിത്. 



Also Read: Viral Video: ഒന്ന് പൊക്കാൻ ശ്രമിച്ചതാ.. ദേ കിടക്കുന്നു വധുവും വരനും..! വീഡിയോ വൈറൽ


 


@magic._.editz_ എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവെച്ച വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. നിരവധി പേർ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.