Viral Video: ശക്തമായ ഭൂകമ്പത്തിനിടെ സിസേറിയന്‍ നടത്തുന്ന ഡോക്ടർമാർ..!! ഇടയ്ക്ക് സംഭവിച്ചത്...
Earthquake In Kashmir: ഭൂകമ്പത്തെ സംബന്ധിക്കുന്ന വാര്‍ത്തകളാണ് എങ്ങും. അതിനിടെ ജമ്മു കശ്മീരിലെ അനന്ത്നാഗ് ആശുപത്രിയിൽനിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
Earthquake In Kashmir: ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ ഉത്തരേന്ത്യയിലുടനീളം ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലും കൂടുതല്‍ ശക്തമായി അനുഭവപ്പെട്ടു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വളരെ ശക്തമായ കമ്പനം ആണ് അനുഭവപ്പെട്ടത്. ഡൽഹി-എൻസിആർ മേഖലയ്ക്ക് പുറമെ ജമ്മു കശ്മീർ, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
Also Read: Earthquake: ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ ഭൂചലനം, പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 11 മരണം
ഭൂചലനത്തെത്തുടർന്ന്, ഡല്‍ഹിയില്‍ നിരവധി സ്ഥലങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി ഡൽഹി ഫയർ സർവീസസ് അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ ഈ പ്രദേശങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇത്തവണ അനുഭവപ്പെട്ട ഭൂചലനം കൂടുതൽ സമയം അനുഭവപ്പെട്ടിരുന്നു. അതായത്, ഉത്തരേന്ത്യയിലെ ആളുകൾക്ക് ആദ്യം പ്രാഥമിക തരംഗങ്ങൾ അനുഭവപ്പെട്ടു, തുടർന്ന് ദ്വിതീയ തരംഗങ്ങൾ ബാധിയ്ക്കുകയായിരുന്നു.
Also Read: Budh Shukra Rahu Yog: മേടം രാശിയില്‍ 3 ഗ്രഹങ്ങളുടെ സംക്രമണം, ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്ന്..!!
ഭൂകമ്പത്തെ സംബന്ധിക്കുന്ന വാര്‍ത്തകളാണ് എങ്ങും. അതിനിടെ ജമ്മു കശ്മീരിലെ അനന്ത്നാഗ് ആശുപത്രിയിൽനിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
അതായത്, ഭൂകമ്പം നടക്കുന്ന സമയത്ത് ജമ്മു കശ്മീരിലെ അനന്ത്നാഗ് ആശുപത്രിയിൽ കുറേ ഡോക്ടർമാർ ശസ്ത്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഭൂകമ്പം സംഭവിച്ച് ചുറ്റുപാടും കുലുങ്ങുന്ന അവസരത്തില്‍ ഡോക്ടർമാർ സിസേറിയനിലൂടെ ഒരു പുതു ജീവന്‍ പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഭൂകമ്പമൂലം വൈദ്യുതി തടസം നേരിടുന്നതും വീഡിയോയില്‍ കാണാം.
അനന്ത്‌നാഗ് ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസർ ആണ് അത്ഭുതകരമായ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ''അനന്ത്നാഗിലെ എസ്ഡിഎച്ച് (സബ് ഡിസ്ട്രിക്ട് ഹോസ്പിറ്റൽ) ബിജ്ബെഹറയിൽ അടിയന്തര എൽഎസ്‌സിഎസ് (ലോവർ-സെഗ്‌മെന്റ് സിസേറിയൻ) നടക്കുകയായിരുന്നു, ഈ സമയത്ത് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു', അദ്ദേഹം കുറിച്ചു.
“സിസേറിയന്‍ സുഗമമായി നടത്തിയ എസ്‌ഡിഎച്ച് ബിജ്ബെഹറയിലെ ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ, എല്ലാം ഭംഗിയായി കഴിഞ്ഞു, ദൈവത്തിന് നന്ദി,” ട്വീറ്റിൽ പറയുന്നു.
വീഡിയോ കാണാം:-
ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ജമ്മു മേഖലയിലെ ചില ഭാഗങ്ങളിൽ മൊബൈൽ സേവനങ്ങളിലും വൈദ്യുതി വിതരണത്തിലും തടസ്സമുണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...