മൃഗങ്ങളുടെ കളികൾ കണ്ടിരിക്കാൻ ബഹു രസമാണ്. അതിന് സമയം പോകുന്നത് പോലും അറിയില്ല. ചിലപ്പോ നല്ല തമാശകളൊക്കെയും ഇടയിൽ സംഭവിക്കും. അത് കൊണ്ട് തന്നെ ഇത്തരം വീഡിയോകളോട് ആളുകൾക്കും ഒരു പ്രത്യേക താത്പര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. Buitengebieden എന്ന ട്വിറ്റർ പേജാണ് വീഡിയോ പങ്ക് വെച്ചത്.  ചെറിയൊരു ഒളിച്ചേ കണ്ടേ കളിയിൽ മുഴുകിയിരിക്കുന്ന പട്ടിക്കുട്ടൻമാരാണ് വീഡിയോയിൽ. 17 സെക്കൻറ് ദൈർഘ്യം മാത്രമുള്ള വീഡിയോ മാർച്ച് 19-നാണ് പേജിൽ പങ്ക് വെച്ചത്.


 



ഇതുവരെ 2.4 മില്യൺ വ്യൂവർമാരാണ് വീഡിയോക്ക് ലഭിച്ചത്. 1 ലക്ഷത്തിൽ അധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട് 13000-ൽ അധികം പേരാണ് ഇത് റീ ട്വീറ്റ് ചെയ്തത്. 310 പേർ വീഡിയോക്ക് കമൻറ് ചെയ്തിട്ടുണ്ട്. ഡോഗ്സ് ഹാവിങ്ങ് ഫൺ എന്ന തലക്കെട്ടോടെയാണ് വീഡിയോ എത്തിയത്.


അതേസമയം വീഡിയോ എവിടെയാണ് ഷൂട്ട് ചെയ്തത് എന്നതിൽ വ്യക്തതയില്ല. നാലോളം നായകളാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങളിൽ കാണുന്ന മതിലിനിടയിലെ ചെറിയോ ഹോളിലേക്ക് ഒരാൾ പ്രവേശിക്കുമ്പോൾ മറ്റുള്ളവർ പുറകെ കൂടുന്നത് കാണാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.