ഒരു വൃദ്ധനും ആൺകുട്ടിയും ചേർന്ന് ഒരു വലിയ പെരുമ്പാമ്പിനെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോയിൽ, ഒരു വലിയ പെരുമ്പാമ്പിനെ വൃദ്ധനും ആൺകുട്ടിയും ചേർന്ന് വഴിയരികിൽ നിന്ന് രക്ഷിക്കുന്നത് കാണാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടകയിലെ ഓർത്തോപീഡിക് സർജൻ ദുർഗാപ്രസാദ് ഹെഗ്‌ഡെ ആണ് എക്സിൽ വീഡിയോ പങ്കുവച്ചത്. “സാലിഗ്രാമ കുന്ദപുരയിലെ പേടിപ്പെടുത്തുന്ന പ്രവ‍ൃത്തി. ഈ കുട്ടിയുടേത് ഒരു വീരോചിതമായ പ്രവൃത്തിയാണ്, പക്ഷേ അത് വളരെ അപകടകരമാണ്“ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


ദൃശ്യങ്ങളിൽ, ഒരു വൃദ്ധൻ ഭീമാകാരമായ പെരുമ്പാമ്പിനെ അതിന്റെ വാലിൽ പിടിച്ച് ഒരു കുറ്റിക്കാട്ടിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിക്കുന്നത് കാണാം. ഇതിനിടെ ഒരു ചെറിയ ആൺകുട്ടി കടന്നുവരികയും അപകടകരമായ ശ്രമത്തിൽ പങ്കുചേരുകയും ചെയ്യുന്നു. കുട്ടി പാമ്പിന്റെ കഴുത്തിൽ പിടിക്കാൻ ശ്രമിക്കുന്നു. വലിയ പെരുമ്പാമ്പിനെ തല ഭാ​ഗത്ത് പിടിച്ച് ചാക്കിൽ കയറ്റാൻ ആൺകുട്ടി വൃദ്ധനെ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.


ഒരുമിച്ച്, അവർ പെരുമ്പാമ്പിനെ കുറ്റിക്കാട്ടിൽ നിന്ന് വലിച്ചിഴച്ച് ഒരു ചാക്കിനുള്ളിൽ കയറ്റുകയും അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടുകയും ചെയ്യുന്നു. നവംബർ 22ന് പങ്കിട്ട വീഡിയോ 1.5 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. 1,200-ലധികം ലൈക്കുകളും നിരവധി റീട്വീറ്റുകളും ലഭിച്ചു. നിരവധി വ്യക്തികൾ ഇത് വളരെ ആശ്ചര്യകരവും അപകടകരവുമാണെന്ന് അഭിപ്രായപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.