Viral Video: പ്രണയത്തിന് പ്രായമില്ലെന്ന് പറയുന്നത് എത്ര ശരിയാ; ഈ പ്രപ്പോസൽ വീഡിയോ കണ്ടു നോക്കൂ
Viral Video: ഫെബ്രുവരി 11-ന് beautiful_world_pixs എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോ ആണിത്.
പ്രണയത്തിന് പ്രായമില്ല എന്ന് പറയുന്നത് എത്ര ശരിയാണല്ലേ? അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതുപോലെ ഒരു ആണ് തന്നെ പെണ്ണിനെ പ്രപ്പോസ് ചെയ്യണമെന്നുണ്ടോ? ഇല്ല, ആർക്ക് ആരോട് ഇഷ്ടം തോന്നിയാലും അവർക്ക് പ്രപ്പോസ് ചെയ്യാം. ഒരു വൃദ്ധദമ്പതികളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വയോധിക തന്റെ ഭർത്താവിന് പുഷ്പം നൽകി പ്രപ്പോസ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഈ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്.
വയലിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം തൊഴിലാളികളെയാണ് വൈറലായ വീഡിയോയിൽ കാണുന്നത്. തന്റെ കയ്യിലുണ്ടായിരുന്നു തൂമ്പ വലിച്ചെറിഞ്ഞ ശേഷം കയ്യിലൊരു പൂവുമായി ഭർത്താവിനോട് തന്റെ സ്നേഹം പറയുകയാണ് ആ വയോധിക. ഐ ലവ് യു രാമാ എന്ന് റൊമാന്റിക്കായി പറഞ്ഞാണ് ഭർത്താവിന് അവർ പുഷ്പം നൽകുന്നത്. ഒരു കുഞ്ഞുമായി മറ്റൊരു സ്ത്രീയും ഇവർക്കൊപ്പമുണ്ടായിരുന്നു.
എന്നാൽ പൂവ് കൊടുത്തപ്പോൾ നാണം കൊണ്ട് ഭർത്താവ് ചിരിക്കുന്നതും കളിയായി അവരെ അടിക്കുന്നതും കാണാം. കൂടെയുണ്ടായിരുന്ന സ്ത്രീയും വീഡിയോ എടുത്തയാളും ഇത് കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഫെബ്രുവരി 11-ന് beautiful_world_pixs എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോ ആണിത്. 66K ൽ അധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ആയിരത്തിലേറെ ലൈക്കുകളും ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...