Elephant and Lions Fight: സോഷ്യല്‍ മീഡിയ വളരെ രസകരമായ  ഒരു ലോകമാണ്.  ദിവസംതോറും ഇവിടെ  ലക്ഷക്കണക്കിന്‌ വീഡിയോകളാണ് എത്തുന്നത്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിൽ  ശ്രദ്ധിച്ചാല്‍  പല തരത്തിലുള്ള വിചിത്രമായ വീഡിയോകൾ ഇടയ്ക്കിടെ വളരെ  പ്രചാരം  നേടുന്നതായി കാണാം. അടുത്ത കാലത്തായി മൃഗങ്ങളുടെ വീഡിയോകൾ ആളുകളെ ഏറെ ആകര്‍ഷിക്കുകയും  ഏറെ പ്രചാരം നേടുകയും ചെയ്യുന്നുണ്ട്.  


മൃഗങ്ങളുടെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. അവയുടെ വ്യത്യസ്തമായ ശൈലിയാണ് ഇതിന് കാരണം. ഈ വീഡിയോകളിൽ  ചിലപ്പോള്‍ മൃഗങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് കാണാം, ചിലപ്പോള്‍ അവ പരസ്പരം സ്നേഹിക്കുന്നതാവാം. മൃഗങ്ങളുടേയും പക്ഷികളുടെയും വീഡിയോ കാണുവാന്‍ ഇന്ന് ആളുകള്‍ക്ക് താത്പര്യം ഏറെയാണ്‌.  അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ഇപ്പോള്‍  സോഷ്യല്‍  മീഡിയയില്‍ വൈറലാണ്. 


ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായ  ഈ വീഡിയോ വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്.  ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന സിംഹക്കൂട്ടത്തിനടുത്തേയ്ക്ക് ദേഷ്യത്തോടെ പാഞ്ഞടുക്കുന്ന ഒരു കൊമ്പനാണ്‌ വീഡിയോയില്‍ കാണുന്നത്...!


സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ, കാട്ടിൽ ഒരു സിംഹക്കൂട്ടം ശാന്തമായി വിശ്രമിക്കുന്നത് കാണാം. അപ്പോഴാണ്‌ അവയുടെ അടുത്തേയ്ക്ക് ഒരു കൊമ്പനാന പാഞ്ഞടുക്കുന്നത്. ഒറ്റയാനെ കണ്ടു സിംഹക്കൂട്ടം ഒന്നടങ്കം അതിനെ ആക്രമിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി... ദേഷ്യത്തോടെ ഓടിയെത്തുന്ന ആനയെ കണ്ട്  സംഭവം പന്തിയല്ലെന്ന് മനസിലാക്കി സിംഹക്കൂട്ടം വളരെ ശാന്തരായി അവിടെനിന്നും  എഴുന്നേറ്റ് ഓടി പോകുകയാണ്. എന്നാല്‍,  ആനയുണ്ടോ വിടുന്നു, സിംഹക്കൂട്ടത്തിന് പിന്നാലെ പായുകയാണ് കൊമ്പന്‍...!!  


Also Read:  Viral Video: കളി മൂർഖനോട്.. കിട്ടി ഉഗ്രൻ പണി! ഞെട്ടിത്തരിച്ച് സൈബർ ലോകം..!


പകരം വീട്ടാനായി പാഞ്ഞടുക്കുകയാണ് കൊമ്പന്‍  എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്‌.   ഏതെങ്കിലും തരത്തില്‍ സിംഹങ്ങള്‍ ആനയെ ആക്രമിച്ചിട്ടുണ്ടാകണം,  ആന പകരം വീട്ടാനായി  എത്തിയതാകാം. എന്നാല്‍, ആനയുടെ ഭാവം ശക്തരായ സിംഹങ്ങള്‍ പോലും വളരെ ശാന്തരായി മാറിപ്പോകുകയാണ്...


വീഡിയോ കാണാം:-



വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട  വൈറലായ ഈ വീഡിയോ  africanwildlife1 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ആനയുടെയും സിംഹങ്ങളുടേയും ഈ വീഡിയോയ്ക്ക് "ആരാണ് യഥാർത്ഥ രാജാവ്?" എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിയ്ക്കുന്നത്.


വന്യ മൃഗങ്ങളുടെ ഈ വീഡിയോയ്ക്ക് സോഷ്യല്‍  മീഡിയയില്‍ ഏറെ പ്രചാരമാണ്  ലഭിക്കുന്നത്. 
ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.