Viral Video: സോഷ്യല്‍ മീഡിയ  ഒരു  അത്ഭുതലോകമാണ്.  ദിനംപ്രതി വളരെ രസകരമായ  ലക്ഷക്കണക്കിന്‌ വീഡിയോകളാണ് ഇവിടെ  എത്തുന്നത്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിൽ  ശ്രദ്ധിച്ചാല്‍  ചില വീഡിയോ ള്‍ ഏറെ പ്രചാരം നെടുന്നതായി കാണാം. അടുത്ത കാലത്തായി മൃഗങ്ങളുടെ വീഡിയോകൾ ആളുകളെ ഏറെ ആകര്‍ഷിക്കുന്നുമുണ്ട്.  


മൃഗങ്ങളുടെ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. അവയുടെ വ്യത്യസ്തമായ ശൈലിയാണ് ഇതിന് കാരണം. ഈ വീഡിയോകളിൽ  ചിലപ്പോള്‍ മൃഗങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് കാണാം, ചിലപ്പോള്‍ അവ പരസ്പരം സ്നേഹിക്കുന്നതാവാം. മറ്റ് ചിലതില്‍ മൃഗങ്ങളുടെ കുസൃതിയാവാം... എന്തായാലും  ഇത്തരം വീഡിയോകള്‍ കാണുവാന്‍ ഇന്ന് ആളുകള്‍ക്ക് താത്പര്യം ഏറെയാണ്‌.  അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍  സോഷ്യല്‍  മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. 


Also Read: Viral Video: മുതലയും പെരുമ്പാമ്പും തമ്മിൽ മുഖാമുഖം വന്നപ്പോൾ, പിന്നെ സംഭവിച്ചത്..!


സോഷ്യല്‍ മീഡിയയില്‍  വൈറലായ  ഈ വീഡിയോ വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്. ആനകള്‍ ഏറെ ബുദ്ധിയുള്ള മൃഗങ്ങളാണ്,  ഏറെ സ്നേഹം കാട്ടുന്ന ഇവ കുസൃതിയുടെ കാര്യത്തിലും പിന്നിലല്ല.  ഒരു കുട്ടിയാന കാട്ടുന്ന കുസൃതിയും അതിന്‍റെ പരിണതഫലവുമാണ് ഈ വീഡിയോയില്‍ കാണുന്നത്. 


കാട്ടില്‍ ഒരു വശത്ത് ഒരു കൂട്ടം ആനകളും മറുവശത്ത് ഒരു  പറ്റം  പോത്തുകളും മേയുകയാണ്. ആപ്പോഴാണ്  ആനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന കുട്ടിയാനയ്ക്ക് ഒരു കുസൃതി തോന്നിയത്.  പുല്ലു തിന്നശേഷം കിടന്ന് വിശ്രമിക്കുകയായിരുന്ന പോത്തിനിട്ട്  ഒരു പണികൊടുത്തു.  പോത്തിന്‍റെ അടുത്ത്ചെന്ന് ഉടതുകാല്‍ വച്ച് തലയ്ക്കിട്ട് ഒരു തോഴി കൊടുത്തു. പോത്തുണ്ടോ വിടുന്നു...  പോത്ത് ഉടനടി എഴുന്നേറ്റ്  ആനക്കുട്ടിയുടെ അടിവയറ്റില്‍  ശക്തിയായി ഒരു  കുത്ത് കൊടുത്തു... ഓര്‍ക്കാതെ  കിട്ടിയ കുത്തില്‍ വേദനകൊണ്ട് പുളയുന്ന ആനക്കുട്ടിയെ വീഡിയോയില്‍ കാണാം .. കുത്തുകൊണ്ട് തിരിഞ്ഞു നോക്കാതെ ഓടുകയാണ് ഇഷ്ടന്‍...!! 


വീഡിയോ കാണാം



animals.energy  എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ  കുസൃതി നിറഞ്ഞ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്.  വീഡിയോ യ്ക്ക് പ്രതികരണവുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട് . കുട്ടിയാനയുടെയും  പോത്തിന്‍റെയും ഈ ക്യൂട്ട് വീഡിയോ നെറ്റിസൺസിന് ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.