Viral Video: സോഷ്യല്‍ മീഡിയ  എന്ന്  പറയുന്നത്  ഏറെ രസകരമായ  ഒരു ലോകമാണ്. ഓരോ ദിവസവും ഇവിടെ  വ്യത്യസ്തമായ നിരവധി വീഡിയോകൾ, വാര്‍ത്തകള്‍ നമുക്ക്  കാണുവാനും വായിക്കുവാനും സാധിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തില്‍, സോഷ്യല്‍ മീഡിയയില്‍  ആളുകള്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ ചിലത്  നമ്മെ രസിപ്പിക്കുന്നതാവാം, ചിലത്  നമ്മെ ആശ്ചര്യപ്പെടുത്തുന്നതാവാം. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


Also Read: Viral Video: കൂട്ടമായെത്തിയ പാമ്പുകളെ കൈകൊണ്ട് വലിച്ചെറിയുന്ന യുവാവ്..!! വീഡിയോ വൈറല്‍


ഒരു കൊമ്പനാണ്‌ വീഡിയോയിലെ താരം. നമ്മെ ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം വളരെ അനായാസമായി കൊമ്പന്‍ ചെയ്യുന്നതാണ് ഈ വീഡിയോയില്‍....   കരയിലെ ഏറ്റവും വലിയ സസ്തനികളായ ആനകള്‍ ഏറെ ബുദ്ധിയുള്ളവരാണെന്നതിൽ സംശയമില്ല എങ്കിലും  ഈ വീഡിയോ നമ്മെ കൂടുതല്‍ അത്ഭുതപ്പെടുത്തും. 


Also Read: Viral Video: ശരീരവും മനസും ആത്മാവും പരിശുദ്ധമാക്കും, ഗര്‍ഭിണികള്‍ കഴിയ്ക്കണം .... ചാണകം ഭക്ഷിച്ച്‌ ഡോക്ടര്‍...!


വന പ്രദേശത്ത് സ്ഥാപിച്ചിരിയ്ക്കുന്ന ഇരുമ്പുവേലി വളരെ അനായാസമായി കടക്കുകയാണ്   ഈ കൊമ്പന്‍.  തന്‍റെ ഏകദേശം പകുതിയില്‍ അധികം ഉയരമുള്ള വേലിയാണ് ഇഷ്ടന്‍ വളരെ സാവധാനം  കടക്കുന്നത്‌ എന്നതാണ് സത്യം.  



ആന വളരെ ശ്രദ്ധയോടെ വേലിയുടെ ഏറ്റവും താഴത്തെ പടിയില്‍ കാല്‍ വയ്ക്കുന്നു.  പിന്നെ ഇത്തിരിനേരം ആലോചിക്കുന്നു. പിന്നെ ശ്രദ്ധയോടെ രണ്ടാമത്തെ കാലും വയ്ക്കുന്നു.  പിന്നെ പതിയെ തുമ്പിക്കൈയും രണ്ടു കാലും വേലിയ്ക്ക് അപ്പുറത്തേയ്ക്ക് കടത്തുന്നു... പിന്നെ കാണുന്ന കാഴ്ച നമ്മെ  അല്പം പേടിപ്പെടുത്തും.  കൊമ്പന്‍ പാതി ഒരു വശത്തും പാതി മറുവശത്തുമായി ചില നിമിഷങ്ങള്‍....!!  പിന്നെയാണ് മറികടക്കാനുള്ള  യഥാര്‍ത്ഥ പരിശ്രമം.  മുന്നോട്ടാഞ്ഞ്‌  പിന്‍ കാലുകളും അവന്‍ കടത്തുകയാണ്...  വിജയകരമായി വേലി കടന്നുള്ള ആ പോക്ക് കണ്ടാല്‍ ആരും പറയും  ഓ... ഇതൊക്കെ കൊമ്പന് വെറും  നിസാരം  എന്ന്......!!


Supriya Sahu IAS എന്ന Twitter ഹാന്‍ഡിലില്‍നിന്നും വന്ന ഈ വീഡിയോ ഇതിനോടകം  
20.3k ആളുകളാണ് കണ്ടിരിയ്ക്കുന്നത്   മൂവായിരത്തില്‍ അധികം ആളുകള്‍ ഈ  വീഡിയോ റീ ട്വീറ്റ്  ചെയ്തിട്ടുണ്ട്... 


പലതരം അഭിപ്രായങ്ങളാണ്   വീഡിയോയ്ക്ക് ലഭിക്കുന്നത്.  മറ്റുള്ളവരുടെ സ്വത്ത് നശിപ്പിക്കാതെ കടന്നുപോയ കൊമ്പനെ അഭിനന്ദിച്ചവരും ഏറെയാണ്‌...  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.