കുഴിയില്‍ വീണ കാട്ടാനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ കൊടഗ് ജില്ലയിലാണ് കാട്ടുകൊമ്പനെ കുഴിയിൽ നിന്ന് ജെസിബി ഉപയോ​ഗിച്ച് രക്ഷപ്പെടുത്തിയത്. കുഴിയില്‍ നിന്ന് ജെസിബി ഉപയോ​ഗിച്ച് ആനയെ കയറ്റുന്ന വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി തവണ കുഴിയില്‍ നിന്ന് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ജെസിബി കൊണ്ട് തള്ളിയാണ് ആനയെ കുഴിയിൽ നിന്ന് പുറത്തെത്തിച്ചത്. എന്നാൽ, പുറത്തെത്തിയ കൊമ്പന്‍ ജെസിബിയുടെ കയ്യുമായി ഏറ്റുമുട്ടാനാണ് ശ്രമിക്കുന്നത്. കുഴിക്ക് പുറത്ത് എത്തിയ കാട്ടാന കാട്ടിലേക്ക് കയറാതെ ജെസിബിയുമായി മല്ലിടുകയാണ്.



ഇതോടെ കൊമ്പനെ കാട്ടിലേക്ക് കയറ്റാൻ വനപാലകരും ജനങ്ങളും ശബ്ദമുണ്ടാക്കുന്നത് കേൾക്കാം. എന്നാല്‍ കാട്ടാന ജെസിബിയുമായി ഏറ്റുമുട്ടൽ തുടരുകയാണ്. പിന്നീട്, പടക്കം പൊട്ടിച്ചാണ് വനപാലകര്‍ ആനയെ കാട്ടിലേക്ക് തിരികെ വിട്ടത്. ഈ പ്രദേശത്ത് വന്യമൃ​ഗ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.